കേരളം

kerala

ETV Bharat / state

കണ്ണൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ്

കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാരായ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂർ  കൊവിഡ്  കണ്ണൂർ വിമാനത്താവളം  നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർ  കമാന്‍റന്‍റ് ഓഫീസ്  covid  corona virus  kannur airport  Commandant office
കണ്ണൂർ വിമാനത്താവളത്തിൽ നാല് പേർക്ക് കൂടി കൊവിഡ്

By

Published : Jun 24, 2020, 11:04 AM IST

Updated : Jun 24, 2020, 12:23 PM IST

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നാല് സിഐഎസ്എഫ് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിമാനത്താവളത്തിലെ കമാന്‍റന്‍റ് ഓഫീസ് അടച്ചു. നാൽപതോളം ജീവനക്കാരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ ഉദ്യോഗസ്ഥർക്കാണ് രോഗം ബാധിച്ചത്. ക്വാറന്‍റൈൻ കഴിഞ്ഞ് വന്ന ഉദ്യോഗസ്ഥൻ കമാൻ്റൻ്റ് ഓഫീസിൽ എത്തിയതിന് പിന്നാലെയാണ് വൈറസ് ബാധ ഉണ്ടായതെന്ന നിഗമനത്തിലാണ് ഓഫീസ് അടച്ചു പൂട്ടിയത്. നാനൂറിലേറെ ജീവനക്കാർ ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനാൽ പ്രവർത്തനങ്ങൾ തടസ്സപ്പെടില്ലെന്ന് വിമാനത്താവളം എംഡി വി തുളസിദാസ് ഇടിവി ഭാരതിനോട് പറഞ്ഞു.

Last Updated : Jun 24, 2020, 12:23 PM IST

ABOUT THE AUTHOR

...view details