കേരളം

kerala

ETV Bharat / state

വനമധ്യത്തിൽ ജീവിതം ഒറ്റപ്പെട്ട് ഒരമ്മയും ഭിന്നശേഷിക്കാരായ രണ്ട് മക്കളും

ചുറ്റുപാടും വലിയ പാറക്കെട്ടുകളും കാടും നിറഞ്ഞ പത്ത് ഏക്കർ സ്ഥലത്തിന്‍റെ മധ്യത്തിൽ കുരങ്ങുകളുടെയും ഇഴജന്തുകളുടെയും നടുവിലാണ് 75കാരിയായ പാഞ്ചുവും അന്ധയായ മകൾ ശ്യാമളയും, മനോരോഗിയായ മകൻ മനോഹരനും ജീവിതം തള്ളിനീക്കുന്നത്.

കണ്ണൂർ  കണ്ണൂർ വാർത്തകൾ  മട്ടന്നൂർ നഗരസഭ  മണ്ണൂർ  forest family story  family in forest
വനമധ്യത്തിൽ ജീവിതം ഒറ്റപ്പെട്ട് ഒരമ്മയും ഭിന്നശേഷിക്കാരായ രണ്ട് മക്കളും

By

Published : Nov 5, 2020, 5:29 PM IST

Updated : Nov 5, 2020, 8:07 PM IST

കണ്ണൂർ: വനമധ്യത്തിൽ ജീവിതം ഒറ്റപ്പെട്ട് ഒരമ്മയും ഭിന്നശേഷിക്കാരായ രണ്ട് മക്കളും. ചുറ്റുപാടും വലിയ പാറക്കെട്ടുകളും കാടും നിറഞ്ഞ പത്ത് ഏക്കർ സ്ഥലത്തിന്‍റെ മധ്യത്തിൽ കുരങ്ങുകളുടെയും ഇഴജന്തുകളുടെയും നടുവിലാണ് 75കാരിയായ പാഞ്ചുവും അന്ധയായ മകൾ ശ്യാമളയും, മനോരോഗിയായ മകൻ മനോഹരനും ജീവിതം തള്ളിനീക്കുന്നത്.

മണ്ണൂർ ജുമാമസ്‌ജിദിന് മുൻപിലൂടെ ചെളി നിറഞ്ഞ റോഡിൽ രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കടാങ്കോട് പാഞ്ചുവിന്‍റെ വീട്ടിലെത്താം. സർക്കാൽ നൽകുന്ന പെൻഷനെ ആശ്രയിച്ചാണ് പാഞ്ചുവിന്‍റെ ജീവിതം. ഭക്ഷണവും ചികിത്സയുമെല്ലാം ഈ തുച്ഛമായ തുകയിലാണ്. ഭർത്താവ് കേളമ്പേത്ത് കണ്ണൻ പത്ത് വർഷം മുൻപ് മരിച്ചു. എപ്പോൾ വേണമെങ്കെിലും ഇടിഞ്ഞ് വീഴാവുന്ന മൺകട്ട കൊണ്ട് നിർമിച്ച വീട്ടിലാണ് ഇവരുടെ താമസം.

വനമധ്യത്തിൽ ജീവിതം ഒറ്റപ്പെട്ട് ഒരമ്മയും ഭിന്നശേഷിക്കാരായ രണ്ട് മക്കളും

വീടിനും ചുറ്റുമായി 34 സെന്‍റ് സ്ഥലത്തെ തെങ്ങുകളിൽ തേങ്ങയുണ്ടാകും. എന്നാൽ ഒന്നുപോലും കുരങ്ങുകൾ കൊടുക്കാറില്ല. കുരങ്ങു ശല്യം സഹിക്കാനാവാതെ വാതിൽ അടച്ച് മൂവരും വീട്ടിനകത്ത് കൂടും. വാതിൽ തുറന്നാൽ വീട്ടിനുള്ളിൽ കയറി കുരങ്ങന്മാർ ഭക്ഷണ സാധനങ്ങൾ എടുത്തു കൊണ്ടു പോവും. വീടിന്‍റെ മേൽക്കൂരയിലെ ഓടുകളെല്ലാം കുരങ്ങന്മാർ പൊട്ടിച്ചു കളഞ്ഞു. മഴ സമയങ്ങളിൽ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വെച്ച് കെട്ടിയാണ് രക്ഷനേടുന്നത്. കാടിന്‍റെ നടുവിലായതിനാൽ ഇഴജന്തുകളുടെ വാസസ്ഥലം കൂടിയാണ് പാഞ്ചുവിന്‍റെ വീട്. പകൽ കുരങ്ങൻമാരുടെയും രാത്രി ആയാൽ കാട്ടുപന്നി ശല്യവും കാരണം ദുരിതകയത്തിലാണ് ഈ കുടുംബം.

മട്ടന്നൂർ നഗരസഭയിലെ ഒന്നാം ഡിവിഷനായ മണ്ണൂരിൽ താമസിക്കുന്ന ഈ കുടുംബം വന്യജീവി ശല്യത്തിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫോറസ്‌റ്റിലും മറ്റ് ഭരണാധികാരികൾക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. നിലവിലുള്ള മൺകട്ടയിലെ വീട് മാറ്റി അടച്ചുറപ്പുളള ഒരു വീട് നിർമിച്ചു നൽകണമെന്നും ഈ അമ്മ ആവശ്യപ്പെടുന്നു. ഈ ദുരവസ്ഥ അറിയുന്ന സന്മനസുള്ളവരോ സർക്കാരോ ഇവരുടെ സ്വപ്നം സാക്ഷാത്ക്കരിച്ചു തരുന്നമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Last Updated : Nov 5, 2020, 8:07 PM IST

ABOUT THE AUTHOR

...view details