ഭക്ഷ്യവിഷബാധ; കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു
ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ ഭക്ഷ്യവിഷബാധ Food poisoning കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു Latest malayalm news updates
കണ്ണൂർ:ഒടുവള്ളിതട്ട് ചുണ്ടക്കുന്നിൽ ഭക്ഷ്യവിഷബാധയേറ്റ് കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ച നടന്ന പൂർവ വിദ്യാർഥി സംഗമത്തിൽ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. ഈ ഭക്ഷണം കഴിച്ച ചില പൂർവ വിദ്യാർഥികളും ആശുപത്രിയിൽ ചികിത്സ തേടി.