കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീനെതിരെ കാപ്പ ചുമത്താൻ ശുപാർശ - കേരള വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് കേസിലെ ഒന്നാം പ്രതി കൂടിയായ ഫർസീനെതിരെ കാപ്പ ചുമത്താൻ ഡിഐജി തലത്തിൽ നിന്നും ജില്ല കലക്‌ടർക്ക് ശുപാർശ നൽകിയത്.

PROTEST AGAINST CM IN FLIGHT  KAPPA AGAINST YOUTH CONGRESS LEADER FARZEEN  PROTEST AGAINST CM IN FLIGHT RECOMMENDS KAPPA AGAINST YOUTH CONGRESS LEADER FARZEEN  FLIGHT PROTEST  YOUTH CONGRESS LEADER FARZEEN  KAPPA ACT  യൂത്ത് കോൺഗ്രസ് നേതാവ് ഫർസീനെതിരെ കാപ്പ  ഫർസീൻ മജീദ് കാപ്പ  വിമാനത്തിൽ പ്രതിഷേധം  മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം  യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ  കണ്ണൂർ ജില്ല കലക്‌ടർക്ക് ശിപാർശ  മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസ്  ഫർസീൻ മജീദ്  കാപ്പ ചുമത്താനുള്ള ശിപാർശ  മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച സംഭവം  കേരള വാർത്തകൾ  രാഷ്‌ട്രീയ വാർത്തകൾ
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീനെതിരെ കാപ്പ ചുമത്താൻ ശിപാർശ

By

Published : Aug 19, 2022, 2:15 PM IST

കണ്ണൂർ:യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ഡിഐജി രാഹുൽ ആർ നായരുടെ ശുപാർശ. കണ്ണൂർ ജില്ല കലക്‌ടർക്കാണ് ശുപാർശ സമർപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിലെ ഒന്നാം പ്രതിയാണ് ഫർസീൻ മജീദ്.

2018 മുതൽ രജിസ്ട്രർ ചെയ്‌ത കേസിൻ്റെ കൂടി അടിസ്ഥാനത്തിലാണ് കാപ്പ ചുമത്താനുള്ള ശുപാർശ നൽകിയത്. ഇതിൻ്റെ പകർപ്പ് ഫർസീനും നൽകി കഴിഞ്ഞു. ഫർസീൻ മജീദിനെ കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്നാണ് പൊലീസ് പറയുന്നത്.

ഫർസീൻ മജീദിനെ ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മട്ടന്നൂർ പൊലീസ് നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഡിഐജി ശുപാർശ നൽകിയത്. ഫർസീനെതിരെ കൂടുതലും രാഷ്‌ട്രീയ കേസുകളാണ്.

2018 വധശ്രമ ഗൂഡാലോചന കേസും ഫർസിൻ്റെ പേരിൽ ഉണ്ട്. ശുപാർശയിൽ അന്തിമ തീരുമാനം കൈകൊള്ളേണ്ടത് ജില്ല കലക്‌ടർ ആണ്. നിയമസഭയിൽ ഉൾപ്പെടെ ഏറെ ചർച്ചകൾക്ക് വഴി വച്ച വിമാനയാത്ര വിവാദത്തിന് പിന്നാലെ ഉള്ള സർക്കാർ നീക്കത്തിനെതിരെ രാഷ്‌ട്രീയമായി പ്രതിരോധിക്കാൻ തന്നെയാകും യുഡിഎഫിൻ്റെ നീക്കം.

Also read: പ്രതിഷേധം മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോള്‍, മൂന്ന് പേര്‍ പാഞ്ഞടുത്തുവെന്ന് ഇന്‍ഡിഗോ റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details