കണ്ണൂര്‍: കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ തളിപ്പറമ്പില്‍ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ നഗരത്തിലെത്തിയവരുടെ കണക്കെടുപ്പും ബോധവല്‍ക്കരണവും നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സമ്പര്‍ക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുകയും ആശങ്കവര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിലെ 25 സന്നദ്ധ വളണ്ടിയര്‍മാരുടെ സഹകരണത്തോടെ നഗരത്തിൽ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരുടെ വിവര ശേഖരണവും ബോധവല്‍ക്കരണവും നടത്തുന്നത്.
കണ്ണൂരില്‍ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ കൊവിഡ് ബോധവല്‍ക്കരണം
സിവില്‍ ഡിഫന്‍സിലെ 25 സന്നദ്ധ വളണ്ടിയര്‍മാരുടെ സഹകരണത്തോടെ നഗരത്തിൽ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരുടെ വിവര ശേഖരണവും ബോധവല്‍ക്കരണവുമാണ് നടത്തുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് അഗ്നിശമനയുടെ നേതൃത്വത്തിൽ ഇത്തരത്തില്‍ കണക്കെടുപ്പ് നടത്തുന്നത്. ഞായറാഴ്ച തളിപ്പറമ്പ് നഗരത്തിലെത്തിയ ആയിരത്തോളം പേരെയാണ് ബോധവല്‍ക്കരണത്തിന് വിധേയരാക്കിയത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. നഗരത്തില്‍ എത്തിയതിന്റെ ആവശ്യകത, പ്രായം, സ്ഥലം, കോറോണ വ്യാപന സാഹചരങ്ങള്‍, രോഗവ്യാപനം തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, കുടുംബങ്ങളില്‍ എന്തെങ്കിലും രോഗമുള്ളവരുണ്ടോ, ജീവിത ശൈലീ രോഗങ്ങള്‍, പ്രായമായവര്‍ എത്ര തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. പേര്, അഡ്രസ്, ഫോണ്‍നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കിയാണ് കണക്കെടുപ്പ്. ട്രാഫിക് ജംങ്ഷന്‍, ബസ് സ്റ്റാന്‍ഡ്, ഹൈവേ, മെയിൻ റോഡ്, മാര്‍ക്കറ്റ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചാണ് വോളണ്ടിയർമാർ കണക്കെടുപ്പ് നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് പൊലീസിനും നഗരസഭക്കും കൈമാറും.
തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, അഗ്‌നി ശമന സേന സ്‌റ്റേഷന്‍ ഓഫീസര്‍ കെ.പി ബാലകൃഷ്ണന്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ടി അജയകുമാര്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജിന്‍സ് തോമസ്, സ്‌റ്റേഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി കെ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.