കേരളം

kerala

ETV Bharat / state

പാറകൂട്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ആമയെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി - ഫയർ ഫോഴ്‌സ്

ആയിക്കര സീ വാളിലാണ് 50 കിലോയിൽ അധികം ഭാരമുള്ള ആമയെ രക്ഷപ്പെടുത്തി കടലിലേക്കു തന്നെ വിട്ടത്

Aayikkara  Fire fores  rescued turtle  സീ വാളിൽ  50 കിലോയിൽ അധികം  ഫയർ ഫോഴ്‌സ്  ആമ
പാറകൂട്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ 50 കിലോയിൽ അധികം ഭാരമുള്ള ആമയെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി

By

Published : May 4, 2020, 8:07 PM IST

കണ്ണൂർ:കണ്ണൂർ ആയിക്കരയിൽ കൂറ്റൻ തിരമാലകളിൽപെട്ട് പാറകൂട്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ 50 കിലോയിൽ അധികം ഭാരമുള്ള ആമയെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ആയിക്കര സീ വാളിലാണ് ആമയെ രക്ഷപ്പെടുത്തി കടലിലേക്കു തന്നെ വിട്ടത്. മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്തു നിന്ന് 100കിലോ ഭാരമുള്ള ഒലിവ് റെഡ്‌ലി ഇനത്തിൽപ്പെട്ട ആമയെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തിയിരുന്നു.

പാറകൂട്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ 50 കിലോയിൽ അധികം ഭാരമുള്ള ആമയെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി

ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ കെവി ലക്ഷ്‌മണന്‍, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ എ കുഞ്ഞിക്കണ്ണൻ, ഫയർ റെസ്ക്യു ഓഫീസർമാരായ വിനേഷ്, അനിത്ത് കുമാർ, അബ്ദുൾ മജീദ്, ഹോം ഗാർഡ് ധനഞ്ജയൻ എന്നിവരും നാട്ടുകാരായ ഷഫീഖ്, ഫിറോസ്, സാജിദ് എന്നിവരും ചേർന്നാണ് ആമയെ രക്ഷപ്പെടുത്തിയത്.

ABOUT THE AUTHOR

...view details