കേരളം

kerala

By

Published : Sep 29, 2020, 10:09 PM IST

ETV Bharat / state

മർദനത്തില്‍ പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു; ഭാര്യാ സഹോദരൻ അറസ്റ്റിൽ

മരിച്ച ശശിധരന്‍റെ മകൾ നല്‍കിയ പരാതിയിലാണ് പ്രതി ഷിബിരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്

കുടുംബവഴക്കിനിടെ മർദനം മരണം  മയ്യിൽ മർദനമേറ്റ് മരണം  കുടുംബവഴക്കിനിടെ മർദനമേറ്റ് ചികിത്സയിലിരിക്കെ മരണം  family quarrel death  family quarrel death mayyil
അറസ്റ്റിൽ

കണ്ണൂർ: മയ്യിൽ കയരളം മേച്ചേരിയിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന കെ. ശശിധരൻ മരിച്ച സംഭവത്തിൽ ഭാര്യാ സഹോദരൻ അറസ്റ്റിൽ. ലോറി ഡ്രൈവറായ മേച്ചേരിയിൽ ഷിബിരാജിനെയാണ് മയ്യിൽ സിഐയും സംഘവും അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനിടെയായിരുന്നു ശശിധരന് (49) മർദനമേറ്റത്. തുടർന്ന് പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. ശശിധരന്‍റെ മകൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഷിബിരാജ് അറസ്റ്റിലായത്.

ABOUT THE AUTHOR

...view details