കണ്ണൂർ :മട്ടന്നൂരിൽ വീട്ടിനകത്തുണ്ടായ സ്ഫോടനത്തിൽ അതിഥി തൊഴിലാളികളായ അച്ഛനും മകനും മരിച്ചു. അസം സ്വദേശികളായ ഫസൽ ഹഖ് (50), ഷഹീദുൾ എന്നിവരാണ് കൊല്ലപ്പെട്ടത്. മട്ടന്നൂർ 19ാം മൈലിലാണ് സംഭവം. സ്ഫോടനത്തിൽ ഫസല്‍ സംഭവ സ്ഥലത്തും മകന് ആശുപത്രിയിലുമാണ് കൊല്ലപ്പെട്ടത്.
മട്ടന്നൂരിൽ വീട്ടിനകത്ത് സ്ഫോടനം ; അതിഥി തൊഴിലാളികളായ അച്ഛനും മകനും മരിച്ചു
കൊല്ലപ്പെട്ടത് അസം സ്വദേശികളായ ഫസൽ ഹഖ്, ഷഹീദുൾ എന്നിവര്‍
മട്ടന്നൂരിൽ വീട്ടിനകത്ത് സ്ഫോഡനം; അതിഥി തൊളിലാളികളായ അച്ഛനും മകനും മരിച്ചു
Also Read: തിരുവല്ല പുന്നവേലിയിൽ ചായക്കടയില്‍ സ്ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു
ഇരുവരും ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം കണ്ടെത്തിയവരായിരുന്നു. ഇവർ വാടകയ്ക്ക് താമസിച്ച വീട്ടിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായത്. ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്ത് പരിശോധന തുടങ്ങി.
Last Updated : Jul 6, 2022, 11:06 PM IST