കണ്ണൂർ:മാഹിയിൽ നിന്നും കേരളത്തിലേക്കുള്ള മദ്യകടത്ത് വ്യാപകമായതോടെ കർശന നടപടികളുമായി എക്സൈസ് വകുപ്പ്. നടപടികളുടെ ഭാഗമായി മാഹി-കണ്ണൂർ അതിർത്തിയിലുള്ള ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ കർശനമാക്കി. കഴിഞ്ഞ ഒരാഴ്ചക്കുളളിൽ തലശ്ശേരി കൂത്തുപറമ്പ് മേഖലകളിൽ നടത്തിയ പരിശോധനയിൽ മാഹിയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ നിരവധി മദ്യക്കുപ്പികൾ എക്സൈസ് പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് എക്സൈസ് നടപടികൾ ശക്തമാക്കിയത്.
മാഹി-കേരള അതിർത്തിയിൽ പരിശോധനകൾ ശക്തമാക്കി എക്സൈസ്
മാഹിയിൽ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത് വ്യാപകമായതോടെ 24 മണിക്കൂറും കേരള-മാഹി അതിർത്തികളിൽ എക്സൈസ് പരിശോധന നടത്തും
മാഹി കേരള അതിർത്തിയിൽ പരിശോധനകൾ ശക്തമാക്കി എക്സൈസ്
കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുരേഷിന്‍റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് പരിശോധനകൾ കർശനമാക്കിയത്. 24 മണിക്കൂറും അതിർത്തികളിൽ പരിശോധന നടത്തും. മാഹിയിൽ നിന്നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ മലയോര മേഖലകളിലേക്കാണ് പ്രധാനമായും മദ്യം കടത്തുന്നത്.