കേരളം

kerala

ETV Bharat / state

രേഖകളില്ലാത്ത 18 ലക്ഷം രൂപ പിടികൂടി - ഇരിട്ടി

കേരള - കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴ വഴി ബെംഗളൂരുവില്‍ നിന്ന് കുഴല്‍പണം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്.

രേഖകളില്ലാത്ത 18 ലക്ഷം രൂപ പിടികൂടി എക്സൈസ്

By

Published : Jul 18, 2019, 6:01 PM IST

Updated : Jul 18, 2019, 6:37 PM IST

കണ്ണൂർ: ഇരിട്ടിയിൽ രേഖകളില്ലാത്ത പതിനെട്ട് ലക്ഷം രൂപ പിടികൂടി. ബെംഗളൂരുവില്‍ നിന്ന് വന്ന സ്വകാര്യ ബസിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂര്‍ കുറ്റിക്കളം സ്വദേശികളായ ഇസഹാക്ക് (31), അന്‍സാരി (43) എന്നിവരെ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് പണം കണ്ടെടുത്തത്. ഇരുവരേയും എക്സൈസ് സംഘം ഇരിട്ടി പൊലീസിന് കൈമാറി. കേരള - കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴ വഴി ബെംഗളൂരുവില്‍ നിന്ന് കുഴല്‍പണം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്.

രേഖകളില്ലാത്ത 18 ലക്ഷം രൂപ പിടികൂടി
Last Updated : Jul 18, 2019, 6:37 PM IST

ABOUT THE AUTHOR

...view details