കേരളം

kerala

ETV Bharat / state

പുതുവത്സരാഘോഷത്തിലെ മയക്കുമരുന്നുപയോഗം : കുറ്റപത്രം സമര്‍പ്പിച്ച് തളിപ്പറമ്പ് എക്സൈസ്

തളിപ്പറമ്പ് ബക്കളത്തെ ഹോട്ടലിൽ അഞ്ച് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായാണ് സംഘം പുതുവത്സരാഘോഷം നടത്തിയത്.

By

Published : Aug 7, 2021, 8:09 AM IST

Updated : Aug 7, 2021, 8:46 AM IST

Excise filed charge sheet over New Year's drug party  മയക്കുമരുന്നുമായി പുതുവത്സരാഘോഷം  എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചു  കുറ്റപത്രം സമർപ്പിച്ചു  എക്‌സൈസ്  മയക്കുമരുന്നുമായി പുതുവത്സരാഘോഷം നടത്തിയ സംഭവത്തിൽ എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചു  തളിപ്പറമ്പ്  Excise filed charge sheet over New Year's drug party in Kannur  Taliparamba  പുതുവത്സരാഘോഷം  drug party  drug party in Kannur  ബക്കളം  Bakkalam
മയക്കുമരുന്നുമായി പുതുവത്സരാഘോഷം: എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചു

കണ്ണൂർ :തളിപ്പറമ്പിൽ മാരക മയക്കുമരുന്നുമായി പുതുവത്സരാഘോഷം നടത്തിയെന്ന കേസില്‍ എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചു. 2600ഓളം പേജുള്ള കുറ്റപത്രം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ശ്രീരാഗ് ബി കൃഷ്‌ണൻ വടകര എൻഡിപിഎസ് കോടതിയിലാണ് നല്‍കിയത്.

തളിപ്പറമ്പ് ബക്കളത്തെ ഹോട്ടലിൽ അഞ്ച് ലക്ഷത്തോളം രൂപയുടെ മാരക മയക്കുമരുന്നുമായാണ് 7 അംഗ സംഘം പുതുവത്സരാഘോഷം നടത്തിയത്. തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് ഇൻസ്പെക്‌ടർ എം ദിലീപിന്‍റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

പുതുവത്സരാഘോഷത്തിലെ മയക്കുമരുന്നുപയോഗം : കുറ്റപത്രം സമര്‍പ്പിച്ച് തളിപ്പറമ്പ് എക്സൈസ്

എംഡിഎംഎ, എൽഎസ്‌ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ എന്നിവയടക്കം ഇവരിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇതോടൊപ്പം മൂന്ന് വാഹനങ്ങളും പിടികൂടിയിരുന്നു.

സമീർ അലി (28), ത്വയ്യിബ് (28), മുഹമ്മദ്‌ ഹനീഫ, മുഹമ്മദ്‌ ശിഹാബ് (22), മുഹമ്മദ്‌ ഷഫീക്ക്, കെ. ഷഹബാസ്, എം. ഉമ എന്നിവരാണ് അറസ്റ്റിലായത്.

ALSO READ: ഹോട്ടലിന്‍റെ മറവിൽ ചാരായ വില്പന; ഹോട്ടലുടമയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

കേസിൽ 35 സാക്ഷികളാണുള്ളത്. 150 പേരെ ചോദ്യം ചെയ്തു. 10 മുതൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികളില്‍ ചുമത്തിയിരിക്കുന്നത്.

Last Updated : Aug 7, 2021, 8:46 AM IST

ABOUT THE AUTHOR

...view details