കേരളം

kerala

ETV Bharat / state

വിമുക്ത ഭടന്മാര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു - ex soldiers formed a political party

സാധാരണക്കാർക്കും കർഷകർക്കും യുവാക്കൾക്കും അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കാൻ വേണ്ടിയാണ് പാർട്ടിക്ക് രൂപം നൽകിയതെന്ന്‌ ഭാരവാഹികൾ പറഞ്ഞു.

വിമുക്ത ഭടന്മാര്‍  രാഷ്ട്രീയ പാര്‍ട്ടി  ഭാരതീയ ജവാൻ കിസാൻ പാർട്ടി  ബിജെകെപി  political party  ex soldiers formed a political party  bjkp
വിമുക്ത ഭടന്മാര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു

By

Published : Jan 2, 2020, 12:45 PM IST

കണ്ണൂർ: വിമുക്ത ഭടൻമാരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ഭാരതീയ ജവാൻ കിസാൻ പാർട്ടിയുടെ (ബി.ജെ.കെ.പി) രൂപീകരണ പ്രഖ്യാപനം കണ്ണൂരിൽ നടന്നു. സാധാരണക്കാർക്കും കർഷകർക്കും യുവാക്കൾക്കും അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കാൻ വേണ്ടിയാണ് പാർട്ടിക്ക് രൂപം നൽകിയതെന്ന്‌ ഭാരവാഹികൾ പറഞ്ഞു.

കണ്ണൂരിൽ കർഷ സംഘടനകളുടെ ദേശീയ സമ്മേളനം നടക്കുന്ന വേളയിലാണ് കർഷകരെ കൂടി കൂട്ടിയോജിപ്പിച്ച് വിമുക്തഭടന്മാർ പുതിയ പാർട്ടിക്ക് രൂപം നൽകിയത്. രാജ്യത്ത് ആദ്യമായാണ് വിമുക്തഭടന്മാർ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതെന്നും നേതാക്കൾ അവകാശപ്പെടുന്നു. രാജ്യത്തെ വിമുക്തഭടൻമാരോടും കർഷകരോടും യുവാക്കളോടും കടുത്ത അവഗണനയാണ് സർക്കാരുകൾ കാണിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. കർഷകരുടെ കടം എഴുതിതള്ളുക, സേനയിൽ സേവനത്തിനിടെ മരണപ്പെട്ടുന്ന ജവാൻമാരുടെ ആശ്രിതർക്ക് ജോലി നൽകുക, സേവനത്തിൽ നിന്നും വിരമിക്കേണ്ടി വരുന്ന ജവാൻമാർക്ക് പുനഃരധിവാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബിജെകെപി മുന്നോട്ട് വെക്കുന്നത്. ഒരു പാർട്ടിയുടേയും ഒപ്പം പോകാതെ ചിട്ടയോടെയുള്ള പ്രവർത്തനങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുക്കുമെന്ന് രൂപീകരണ വേളയിൽ നേതാക്കൾ ഉറപ്പ് നൽകി.

വിമുക്ത ഭടന്മാര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു

പാർട്ടിയുടെ ഫലക പ്രകാശനം ദേശീയ കോ-ഓഡിനേറ്റർ കെ.പി തമ്പാനും പതാക, ചിഹ്ന പ്രകാശനം സംസ്ഥാന പ്രസിഡന്‍റ് എം.രാധാകൃഷ്ണനും എക്സിക്യുട്ടീവ് അംഗം വി.കെ.കെ നമ്പ്യാരും നിർവഹിച്ചു. ഭാവി പരിപാടികൾ ഉടൻ യോഗം ചേർന്ന് തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു.

ABOUT THE AUTHOR

...view details