കണ്ണൂർ: മാപ്പിളപ്പാട്ടിന്‍റെ സുൽത്താൻ എരഞ്ഞോളി മൂസക്ക് നാടിന്‍റെ യാത്രാമൊഴി. തലശ്ശേരി ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെ തലശ്ശേരി മട്ടമ്പ്രം ജുമാമസ്ജിദ് കബർസ്ഥാനിൽ മൃതദേഹം കബറടക്കി.
എരഞ്ഞോളി മൂസയുടെ മൃതദേഹം കബറടക്കി - erinjoli moosa
പൊതുദർശനത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്.
മാപ്പിളപ്പാട്ടിന്‍റെ ഈരടികളെ ജനകീയമാക്കിയ എരഞ്ഞോളി മൂസയെ അവസാനമായി ഒരു നോക്ക് കാണാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും രാവിലെ തന്നെ തലശേരിയിലേക്കെത്തി. മനുഷ്യന്‍റെ എല്ലാ വികാരങ്ങളും കോർത്തിണക്കിയതായിരുന്നു മൂസയുടെ പാട്ടുകളെന്ന് സഹപ്രവർത്തകനും ഗായകനുമായ വി ടി മുരളി അനുസ്മരിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി കണ്ണൂർ സബ്ബ് കലക്ടറും മുഖ്യമന്ത്രിക്ക് വേണ്ടി ധർമ്മടം മണ്ഡലത്തിന്‍റെ ചുമതലയുള്ള പി ബാലനും റീത്ത് സമർപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടി എം വി ജയരാജൻ, കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദൻ, ഫോക് ലോർ അക്കാദമി ചെയമാൻ സി ജെ കുട്ടപ്പൻ, സിനിമ നടൻ ഇന്ദ്രൻസ് തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു. മാപ്പിളപ്പാട്ടെന്നാൽ അത് മൂസാക്കയാണെന്ന് ഇന്ദ്രൻസ് അനുസ്മരിച്ചു.
സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് എരഞ്ഞോളി മൂസക്ക് യാത്രയയപ്പ് നൽകിയത്. പ്രിയ പാട്ടുകാരനോടുള്ള ആദര സൂചകമായി തലശേരിയിൽ കടകമ്പോളങ്ങളടച്ച് ഉച്ചവരെ ഹർത്താൽ ആചരിച്ചു.