കേരളം

kerala

ETV Bharat / state

എൽഡിഎഫ്‌ കേരളത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് മന്ത്രി ഇപി ജയരാജന്‍ - vote

പാപ്പിനിശേരി പഞ്ചായത്തിലെ ആറാം നമ്പർ ബൂത്തിൽ ആദ്യ വോട്ടാറായാണ് ജയരാജൻ വോട്ട് രേഖപ്പെടുത്തിയത്.

ഇ .പി ജയരാജൻ  EP Jayarajan  vote  കണ്ണൂർ
ഇ .പി ജയരാജൻ വോട്ട്‌ രേഖപ്പെടുത്തി

By

Published : Dec 14, 2020, 12:36 PM IST

Updated : Dec 14, 2020, 12:45 PM IST

കണ്ണൂർ:ജനങ്ങൾക്ക്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വിശ്വാസമുണ്ടെന്നും വമ്പിച്ച വിജയത്തോടെ എൽഡിഎഫ്‌ കേരളത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്നുംവ്യവസായ മന്ത്രിഇപി ജയരാജൻ . വളരെയധികം പ്രശംസ പറ്റിയ സർക്കാരാണ്‌ കേരളത്തിലെ ഇടതു സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അരോളി ഹയർ സെക്കന്‍ററി സ്കൂളിലാണ് മന്ത്രി സമ്മതിദാനാവകാശം രേഖപ്പെടുത്തിയത് . പാപ്പിനിശേരി പഞ്ചായത്തിലെ ആറാം നമ്പർ ബൂത്തിൽ ആദ്യ വോട്ടാറായാണ് ജയരാജൻ വോട്ട് രേഖപ്പെടുത്തിയത്. പോളിംങ്‌ തുടങ്ങുന്നതിനു 20 മിനുട്ട് മുൻപ് തന്നെ അദ്ദേഹം ബൂത്തിൽ എത്തി.ഭാര്യക്കും ഇളയ മകനുമൊപ്പമാണ് അദ്ദേഹം ബൂത്തില്‍ എത്തിയത്.

ഇ .പി ജയരാജൻ വോട്ട്‌ രേഖപ്പെടുത്തി
Last Updated : Dec 14, 2020, 12:45 PM IST

ABOUT THE AUTHOR

...view details