കേരളം

kerala

ETV Bharat / state

ജീവനക്കാര്‍ക്ക് കൊവിഡ്; തളിപ്പറമ്പ് പോസ്റ്റോഫീസ് അടച്ചു - covid 19

11 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 27 വരെ സ്ഥാപനം അടച്ചിടും.

ജീവനക്കാര്‍ക്ക് കൊവിഡ്  തളിപ്പറമ്പ് പോസ്റ്റോഫീസ് അടച്ചു  empolyees diagonosed with covid  Taliparambu post office closed  Taliparambu  Taliparambu local news  കണ്ണൂര്‍  കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍  covid 19  കൊവിഡ് 19
ജീവനക്കാര്‍ക്ക് കൊവിഡ്; തളിപ്പറമ്പ് പോസ്റ്റോഫീസ് അടച്ചു

By

Published : Feb 25, 2021, 7:39 PM IST

കണ്ണൂര്‍: ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പോസ്റ്റോഫീസ് അടച്ചു. ആകെയുള്ള 35 ജീവനക്കാരിൽ 11 പേർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പോസ്റ്റോഫീസ് അടച്ചിട്ടത്. ഈ മാസം 27 വരെയാണ് സ്ഥാപനം അടച്ചിടുന്നത്. ആദ്യം ഒരു പോസ്റ്റുമാനാണ് കൊവിഡ് പോസിറ്റീവായത്. തുടർന്നാണ് 11 പേർക്കും കൊവിഡ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള ജീവനക്കാരെയും കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കും. ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഈ വിഭാഗത്തെ കൊവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടികയിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടിയില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.

ABOUT THE AUTHOR

...view details