കണ്ണൂര്‍:'കേരളം വീണ്ടും ചുവക്കും' എണ്‍പത്തിമൂന്നാം വയസിലും പോരാട്ട വീര്യം ഒട്ടും ചോരാതെ അന്നമ്മ പറയുന്നു. മലബാറിലെ ആദ്യകാല കുടിയേറ്റ കര്‍ഷകരില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഒരാളാണ് അന്നമ്മ തോമസ് ഇല്ലിക്കല്‍. നാടിനെ നന്നാക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയുവെന്നാണ് അന്നമ്മയുടെ പക്ഷം. പ്രായത്തിന്‍റെ അവശതകളുണ്ടെങ്കിലും ക്ലാവ് പിടിക്കാത്ത മനസില്‍ ഇന്നും ഇന്നലകളിലെ പോരാട്ട സ്‌മരണകള്‍ നിറഞ്ഞു നില്‍ക്കുന്നു. കേരളത്തില്‍ പല മന്ത്രിസഭകളുടെ ഭരണം കണ്ടിട്ടുണ്ട്. പാവങ്ങളും സാധാരണക്കാരും ആഗ്രഹിക്കുന്ന സര്‍ക്കാരാണ് കേരളം ഇന്ന് ഭരിക്കുന്നത്. ഇത് ഇന്ത്യയ്‌ക്ക് തന്നെ മാതൃകയാണ്. നാടാകെ പിണറായി സര്‍ക്കാരിന്‍റെ തുടര്‍ ഭരണമാണ് കാത്തിരിക്കുന്നതെന്നും അന്നമ്മ പറഞ്ഞു.
'കേരളം വീണ്ടും ചുവക്കും' ; 83-ാം വയസിലും പോരാട്ട വീര്യം കുറയാതെ അന്നമ്മ
മലബാറിലെ ആദ്യകാല കുടിയേറ്റ കര്‍ഷകരില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഒരാളാണ് അന്നമ്മ തോമസ് ഇല്ലിക്കല്‍.
ഒന്‍പതാം വയസിലാണ് അന്നമ്മ കോട്ടയത്ത് നിന്നും ആലക്കോട് തേര്‍ത്തല്ലിയിലേക്ക് കൂടിയേറിയത്. അന്നത്തെ യാഥാസ്ഥിക ക്രൈസ്‌തവ കുടുംബത്തില്‍ നിന്നും നിരവധി വെല്ലുവിളികളെ അതിജീവിച്ച് ധീരമായി പ്രവര്‍ത്തിച്ചതിന്‍റെ കരുത്ത് ഇന്നും അന്നമ്മയുടെ വാക്കുകളില്‍ കാണാം. ഇഎംഎസ്, എകെജി, ഗൗരിയമ്മ തുടങ്ങി നിരവധി നേതാക്കളെ അടുത്തറിയാം. മലയോര ജനതയുടെ ഇഎംഎസ് എന്ന് അറിയപ്പെട്ടിരുന്ന ഭര്‍ത്താവ് ഇപി തോമസിനൊപ്പമാണ് അന്നമ്മ സമൂഹത്തിലേക്കിറങ്ങുന്നത്. പൊതുപ്രവർത്തനം ആവേശത്തോടെ ഏറ്റെടുത്ത അന്നമ്മ 1970 മുതൽ സിപിഎം മെമ്പറായി. തുടര്‍ന്ന് തളിപ്പറമ്പ‌്, ആലക്കോട‌്, ശ്രീകണ‌്ഠപുരം ഉൾപ്പെടുന്ന അവിഭക്ത ഏരിയയിലെ മഹിള പ്രസ്ഥാനത്തിന്‍റെ നേതാവായി. ആദ്യകാല ഏരിയാ പ്രസിഡന്‍റായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 1982ൽ രയരോം പുഴക്ക‌് മേല്‍പാലം വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി നായനാരേയും പൊതുമരാമത്ത‌് മന്ത്രിയേയും കണ്ട‌് അനുമതി വാങ്ങാനും പണിപൂർത്തിയാക്കുന്നത‌് വരെ മുൻനിരയിൽ പ്രവർത്തിക്കാനും സാധിച്ചു.
ദേശീയ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം 100-ാം ദിവസം പിന്നിടുന്നു. കുടിയേറ്റ കർഷകയായ അന്നമ്മക്ക‌് കർഷക സമരത്തെക്കുറിച്ചും വ്യക്തമായ അഭിപ്രായമുണ്ട്. ഇതിനകത്ത് പല കൂട്ടരുമുള്ളതുകൊണ്ടാണ് സമരം വിജയിക്കാത്തത‌്. പാവപ്പെട്ടവർക്ക‌് വേണ്ടി പൊരുതാൻ ഇടതുപക്ഷം മാത്രമേയുള്ളൂ. ഇടതുപാർട്ടികൾ കർഷകസമരത്തിനന്‍റെ പൂർണമായ നിയന്ത്രണം ഏറ്റെടുത്താൽ വിജയം ഉറപ്പാണെന്നും അന്നമ്മ പറഞ്ഞു.