കേരളം

kerala

ETV Bharat / state

മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം കവർന്ന കേസ്: മുഖ്യപ്രതി പിടിയിൽ

വടക്കുമ്പാട് സ്വദേശി നിഹാലിനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് പിടികൂടി.

Eight lakh loot case  Chief accused arrested  മുളകുപൊടി വിതറി എട്ട് ലക്ഷം കവർന്ന കേസ്  വടക്കുമ്പാട് സ്വദേശി നിഹാൽ  പഴയ ബസ് സ്റ്റാൻഡിലെ സഹകരണ ബാങ്ക്
മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം കവർന്ന കേസ്: മുഖ്യപ്രതി പിടിയിൽ

By

Published : Dec 15, 2020, 7:48 PM IST

കണ്ണൂർ: നഗരമധ്യത്തിൽ മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം കവർന്ന കേസിൽ മുഖ്യസൂത്രധാരൻ ചെന്നൈയിൽ പിടിയിൽ. വടക്കുമ്പാട് സ്വദേശി നിഹാലിനെ (28) ആണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് അധികൃതർ പിടികൂടിയത്. പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തലശേരിയിലെത്തിച്ചു.

നിഹാൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് സി.ഐ കെ.സനൽകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ അക്രമി സംഘത്തിലെ ഒരാൾ അറസ്റ്റിലായിരുന്നു. കണ്ണൂർ വലിയന്നൂർ സ്വദേശി അഫ്‌സൽ ആണ് നേരത്തെ അറസ്റ്റിലായത്. ഇയാൾ റിമാൻഡിൽ ആണുള്ളത്.

കവർച്ചയ്‌ക്ക് ശേഷം അക്രമി സംഘം രക്ഷപ്പെട്ട മാരുതി സ്വിഫ്റ്റ് കാർ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂർ സ്വദേശി നൂർ തങ്ങൾ എന്നിവർ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. നൂറു തങ്ങൾ ആന്ധ്രപ്രദേശിലേക്ക് കടന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞമാസം 16നാണ് നഗരമധ്യത്തിൽ കവർച്ച നടന്നത്. പഴയ ബസ് സ്റ്റാൻഡിലെ സഹകരണ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണാഭരണങ്ങൾ എടുക്കാനായി എത്തിയവരുടെ എട്ട് ലക്ഷം രൂപ കണ്ണിൽ മുളകുപൊടി വിതറി കൊള്ളയടിച്ചെന്നാണ് കേസ്.

ABOUT THE AUTHOR

...view details