കേരളം

kerala

ETV Bharat / state

സംസ്ഥാന പദ്ധതികള്‍ കേന്ദ്രത്തിന്‍റേതാക്കാന്‍ ശ്രമം; വിമര്‍ശനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 96 ശതമാനം വീടുകൾ പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ 66 ശതമാനത്തിലേറെ വീടുകൾ പൂർത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു.

Efforts to make state projects central: CM  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  ലൈഫ് ഭവന പദ്ധതി  Pinaray vijayan
സംസ്ഥാന പദ്ധതികള്‍ കേന്ദ്രത്തിന്‍റേതാക്കാന്‍ ശ്രമം: മുഖ്യമന്ത്രി

By

Published : Jan 22, 2020, 10:29 PM IST

കണ്ണൂര്‍: സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതികൾ കേന്ദ്ര പദ്ധതികളാക്കി ചിത്രീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നത് അഭിലഷണീയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് വീട് ലഭിച്ചവരുടെ കുടുംബ സംഗമം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭവന നിർമാണ പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തിയതും കഠിനാധ്വാനം ചെയ്തതും സംസ്ഥാനമാണ്.

സംസ്ഥാന പദ്ധതികള്‍ കേന്ദ്രത്തിന്‍റേതാക്കാന്‍ ശ്രമം: മുഖ്യമന്ത്രി

കേന്ദ്രം സഹായിച്ചു എന്നതുകൊണ്ട് അത് കേന്ദ്ര പദ്ധതിയായി മാത്രം ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അത് ലൈഫ് പദ്ധതിയുടെ ഭാഗമാണ്. മാർച്ച് 31നകം എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് സർക്കാർ ശ്രമം. അർഹത ഇല്ലാത്ത കാരണത്താൽ വീട് നിർമിക്കാൻ സഹായം ലഭിക്കാത്തവർ ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തുടങ്ങിവച്ച ഭവന നിർമാണ പദ്ധതി പൂർത്തിയാക്കിയാൽ മറ്റൊരു പട്ടിക തയ്യാറാക്കുമെന്നും അതിൽ ഇത്തരക്കാരെ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 96 ശതമാനം വീടുകൾ പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ 66 ശതമാനത്തിലേറെ വീടുകൾ പൂർത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കണ്ണൂർ ജില്ലയിൽ അനുവദിച്ച 690 വീടുകളിൽ 677 വീടുകൾ പൂർത്തിയായി. കേന്ദ്രം തരുന്ന സഹായം ഒന്നിച്ചു നൽകിയാൽ ഈ പദ്ധതി പെട്ടെന്ന് പൂർത്തിയാക്കാനാകുമെന്നും പിണറായി പറഞ്ഞു.

മൂന്നാം ഘട്ടത്തിൽ വീടും സ്ഥലവും ഇല്ലാത്തവർക്കാണ് സഹായം നൽകുക. ജില്ലയിൽ ഇതിനായി 56 ഫ്ലാറ്റ് സമുച്ചയങ്ങളാണ് നിർമിക്കുന്നത്. ഫെബ്രുവരിയോടെ ഇതിന്‍റെ നിര്‍മാണം ആരംഭിക്കും. ചടങ്ങിൽ വ്യവസായ മന്ത്രി ഇപി ജയരാജൻ അധ്യക്ഷനായി. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കെ ശൈലജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ്, ജില്ലാ കലക്ടർ ടി.വി. സുഭാഷ്, ലൈഫ്‌ മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ യു.വി ജോസ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details