കേരളം

kerala

ETV Bharat / state

'ഇ ബുൾ ജെറ്റ്' കൂടുതല്‍ കുരുക്കിലേക്ക്; നിയമലംഘനത്തിന്‍റെ ദൃശ്യം കുത്തിപ്പൊക്കി സമൂഹ മാധ്യമം - എംവിഡി

ആംബുലൻസിന്‍റേത് പോലുള്ള സൈറൺ മുഴക്കിയും ഫോർ ഇൻഡിക്കേറ്റ് ഓൺ ചെയ്‌ത് ഹോൺ നീട്ടിയടിച്ചും നിയമലംഘനം നടത്തുന്ന ഇവരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ചയാക്കുന്നത്.

EBuljet brothers violating traffic rules  More evidence of EBuljet brothers violating traffic rules is out  EBuljet  EBuljet brothers  violating traffic rules  ഇ ബുൾ ജെറ്റ് വിവാദം  ഇ ബുൾ ജെറ്റ്  ഇ ബുൾ ജെറ്റ് നിയമലംഘനം  നിയമലംഘനം നടത്തുന്ന ദൃശ്യങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ  നിയമലംഘനം നടത്തുന്ന ദൃശ്യങ്ങൾ  കണ്ണൂർ  kannur  ആര്‍ടി ഓഫിസ്  യൂട്യൂബ് സഹോദരങ്ങൾ  എബിൻ ലിബിൻ  എബിൻ  ലിബിൻ  റോഡ് സുരക്ഷ നിയമങ്ങൾ  mvd  എംവിഡി  ഇ ബുൾ ജെറ്റ് കേസ്
ഇ ബുൾ ജെറ്റ് കേസ്: നിയമലംഘനം നടത്തുന്ന ദൃശ്യങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

By

Published : Aug 10, 2021, 12:24 PM IST

Updated : Aug 10, 2021, 12:30 PM IST

കണ്ണൂർ:വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ ബഹളം ഉണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ ഇ ബുൾ ജെറ്റ് യൂട്യൂബ് സഹോദരങ്ങൾ നേരത്തെയും റോഡ് സുരക്ഷ നിയമങ്ങൾ ലംഘിച്ചതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്.

ഇ ബുൾ ജെറ്റ് കേസ്: നിയമലംഘനം നടത്തുന്ന ദൃശ്യങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

കൂടുതൽ തെളിവുകൾ പുറത്ത്

കണ്ണൂർ ഇരിട്ടി സ്വദേശികളായ ഇരുവരുടെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. യാത്രയിൽ മുന്നിലെ വാഹനങ്ങളെ മാറ്റി വേഗത്തിൽ കടന്നു പോകുന്നതിനായി ആംബുലൻസിന്‍റേത് പോലുള്ള സൈറൺ മുഴക്കിയും ഫോർ ഇൻഡിക്കേറ്റ് ഓൺ ചെയ്‌ത് ഹോൺ നീട്ടിയടിച്ചും നിയമലംഘനം നടത്തുന്ന ഇവരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ചയാക്കുന്നത്.

പൊലീസ് വാഹനം വരെ ഇവർക്ക് വഴിമാറിക്കൊടുക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടാതെ മുന്നിലൂടെ പോകുന്ന വാഹനങ്ങളിലുള്ളവർക്ക് ഡ്രൈവിങ് മര്യാദകള്‍ അറിയില്ലെന്നുള്ള ഇവരുടെ അഭിപ്രായങ്ങളും വീഡിയോയിൽ കേള്‍ക്കാം.

ALSO READ:ഇ ബുൾ ജെറ്റിന് 14 ദിവസം ജയില്‍ : ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ

സമൂഹ മാധ്യമങ്ങളിൽ മുൻപ് ഇവർ തന്നെ പ്രചരിപ്പിച്ച വീഡിയോ ആണ് ഇപ്പോൾ ഇരുവർക്കും വിനയായിരിക്കുന്നത്. വ്‌ളോഗര്‍മാരെ കണ്ണൂരിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

Last Updated : Aug 10, 2021, 12:30 PM IST

ABOUT THE AUTHOR

...view details