കണ്ണൂര്‍:വികസനം ദ്രുതഗതിയിലാകുമ്പോള്‍ തണല്‍ മരങ്ങള്‍(Shade trees) നഗരങ്ങളില്‍ നിന്നും ഒഴിഞ്ഞു പോവുകയാണ്. ആധുനിക രീതിയിലുള്ള കാത്തിരിപ്പു കേന്ദ്രങ്ങള്‍ എത്ര തന്നെ പണിയിച്ചാലും തണല്‍ മരങ്ങളുടെ കീഴില്‍ കഴിയുമ്പോഴുണ്ടാകുന്ന അനുഭൂതി ഒന്നു വേറെ തന്നെയാണ്. ഡിവിഡിവി(Dividivi) എന്ന ചെറു വൃക്ഷത്തിന്‍റെ തണലിലാകുമ്പോള്‍ അതിന്‍റെ ആശ്വാസം പതിന്മടങ്ങ് വര്‍ധിക്കുന്നു.
കൊടും വേനലില്‍ ഈ മരത്തിന്‍റെ സൗന്ദര്യമോ അതില്‍ നിന്നും ലഭിക്കുന്ന ആശ്വാസമോ അധികമാരും ശ്രദ്ധിക്കാറോ ചിന്തിക്കാറോ പതിവില്ല. തലശ്ശേരി നഗരത്തില്‍ ബി ഇ എം പി ഹൈസ്‌ക്കൂളിന് മുന്നിലെ നടപ്പാതയില്‍ ഹരിതാഭ നല്‍കി വലിയ കുട പിടിച്ചപോലെ നിലകൊള്ളുന്ന നാലഞ്ച് മരങ്ങളുണ്ട്. കാഴ്‌ചയില്‍ ആകര്‍ഷണീയമായ ഈ ചെറുമരം നഗരത്തില്‍ എത്തുന്നവര്‍ക്ക് ചൂടില്‍ നിന്നും കുളിരിന്‍റെ സുഖം നല്‍കുന്നു.
നഗരത്തിലെത്തുന്നവര്‍ കോണ്‍ക്രീറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെ അവഗണിച്ച് ഈ മരത്തണലില്‍ അഭയം തേടുന്നു.
അമേരിക്കന്‍(America) സ്വദേശിയായ ഡിവിഡിവി പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇന്ത്യയിലെത്തുന്നത്. എന്നാല്‍ ഈസ്‌റ്റ് ഇന്ത്യ കമ്പനിയുടെ(East India Company) ഭരണകാലത്ത് തലശ്ശേരിയിലും ഏതോ യൂറോപ്യന്‍(European) ഈ മരം എത്തിച്ചു.
അവര്‍ നട്ട മരങ്ങള്‍ തലശ്ശേരി കോട്ടക്കു താഴെ ഇംഗ്ലീഷ് പള്ളി വളപ്പിലും തലശ്ശേരി സബ്‌കലക്‌ടറുടെ ബംഗ്ലാവ് അങ്കണത്തിലും വളര്‍ന്ന് പച്ച പിടിച്ചു. ഈ കൊച്ചു മരത്തിന്‍റെ സവിശേഷത അക്കാലത്തു തന്നെ പ്രകൃതി സ്‌നേഹികളെ ആകര്‍ഷിച്ചിരുന്നു. ഇംഗ്ലീഷുകാരായ ഉദ്യോഗസ്ഥന്‍മാര്‍ കോട്ടയുടെ പരിസരത്തെ മരത്തണലില്‍ വന്നിരിക്കുന്നത് പതിവായിരുന്നു.
തലശ്ശേരിയിലെ ഡിവിഡിവിയുടെ വളര്‍ച്ച(Dividivi In Thalassery): വലിയ ചര്‍ച്ചകള്‍ക്കു പോലും ഡിവിഡിവിയുടെ ചുവടില്‍ സാക്ഷ്യം വഹിച്ചിരുന്നു. ഉദ്യാന പ്രിയനായ തലശ്ശേരിയിലെ പി.വി മൂസ സാഹിബാണ് ബി ഇ എം പി ഹൈസ്‌ക്കൂളിന് മുന്നിലെ നടപ്പാതക്കു സമീപം ഡിവിഡിവി നട്ടു വളര്‍ത്തിയത്. കേരളത്തില്‍ അത്യപൂര്‍വമായ ഈ മരത്തിന്‍റെ തൈകള്‍ സേലത്തു നിന്ന് കൊണ്ടു വന്നാണ് മൂസാ സാഹിബ് വച്ചു പരിപാലിച്ചത്.