ചലച്ചിത്ര അക്കാദമി കറക്ക് കമ്പനിയെന്ന് സംവിധായകന്‍ ടി ദീപേഷ് - അന്താരാഷ്ട്ര ചലചിത്രോത്സവം
ചലച്ചിത്ര അക്കാദമി കറക്ക് കമ്പനിയെന്നും മുഖ്യമന്ത്രിക്കെതിരെ അക്കാദമി ഗൂഢാലോചന നടത്തുന്നുണ്ടെന്നും സംവിധായകന്‍ ടി ദീപേഷ്.
കണ്ണൂർ: ചലച്ചിത്ര അക്കാദമി കറക്കുകമ്പനിയെന്ന ആരോപണവുമായി സംവിധായകന്‍ ടി ദീപേഷ്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ചലചിത്ര അക്കാദമി ഗൂഢാലോചന നടത്തുന്നുണ്ട്. ഭരണത്തെ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് അക്കാദമി നടത്തുന്നതെന്നും ദീപേഷ് പറഞ്ഞു. അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്‍റെ ജൂറിയില്‍ ക്രൈസ്തവ പുരോഹിതനെ ഉൾപ്പെടുത്തിയത് മതേതരത്വത്തെ അട്ടിമറിക്കാനാണെന്നും അത്തരത്തിലുള്ള മത നേതാക്കൾ ജൂറിയായാൽ മതേതര ആശയം പറയുന്ന ചിത്രം മേളയിൽ അംഗീകരിക്കപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തലശ്ശേരിയിൽ നടക്കുന്ന മേളയിലേക്ക് ക്ഷണം ലഭിച്ചില്ലന്നും ദീപേഷ് പറഞ്ഞു.