കേരളം

kerala

ETV Bharat / state

ഡെങ്കിയെ പ്രതിരോധിച്ച് ചോലനായ്ക്ക ആദിവാസി കോളനി - കോളനിവാസികൾ

പനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പശുക്കടവിനോട് ചേർന്ന നെല്ലിക്കുന്നിലെ കുടിൽപാറ കോളനിവാസികൾ

ഡെങ്കിയെ പ്രതിരോധിച്ച് ചോലനായ്ക്ക ആദിവാസി കോളനി

By

Published : Jun 11, 2019, 10:23 PM IST

Updated : Jun 11, 2019, 11:14 PM IST

കണ്ണൂർ: മഴ തുടങ്ങിയതോടെ പേടിയിലാണ് മരുതോങ്കര പഞ്ചായത്ത്. പശുക്കടവ് ഭാഗത്ത് മാത്രം നൂറിലേറെ പേർക്ക് ഡങ്കി സ്ഥിരീകരിച്ചു. സമാന ലക്ഷണങ്ങളോടെ നിരവധി പേർ ചികത്സയിലാണ്. സമീപ പ്രദേശങ്ങളിൽ പനി പടരുമ്പോഴും, പനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പശുക്കടവിനോട് ചേർന്ന നെല്ലിക്കുന്നിലെ കുടിൽപാറ ചോലനായ്ക്ക ആദിവാസി കോളനി.

പനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പശുക്കടവിനോട് ചേർന്ന നെല്ലിക്കുന്നിലെ കുടിൽപാറ കോളനിവാസികൾ

ഡെങ്കിപ്പനിയെ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച തീരുമാനമാണ് കോളനി വാസികൾക്കെന്ന് മൂപ്പൻ പറഞ്ഞു. ഇരുപത്തിയഞ്ച് വീടുകളിൽ മുപ്പത്തിയൊന്ന് കുടുംബങ്ങളിലായി 155 പേരാണ് ഇവിടെയുള്ളത്.
കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കിയതാണ് ആർക്കും ഡെങ്കി വരാതിരിക്കാൻ കാരണമെന്ന്, ഇവിടം സന്ദർശിച്ച മെഡിക്കൽ ഓഫീസർ ഡോക്ടർ ആനന്ദ് പറഞ്ഞു. തികച്ചും മാതൃകയാക്കാവുന്ന കോളനിയാണെന്ന് നാദാപുരം എംഎൽഎ ഇ കെ വിജയനും പറഞ്ഞു.

ഏതായാലും മൂപ്പന്‍റെയും കോളനിവാസികളുടെയും കൂട്ടായ്‌മയെ അഭിനന്ദിച്ചാണ് എല്ലാവരും മടങ്ങിയത്.

Last Updated : Jun 11, 2019, 11:14 PM IST

ABOUT THE AUTHOR

...view details