കണ്ണൂർ: ഐഎൻടിയുസി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കണ്ണൂർ ഡിസിസി പ്രസിഡന്‍റുമായിരുന്ന കെ സുരേന്ദ്രന്‍റെ മരണത്തില്‍ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മരണത്തിന് പിന്നിൽ ആരെങ്കിലുമുണ്ടോയെന്ന് ജനങ്ങൾക്ക് അറിയണമെന്നും അതിനായി അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നിൽ ആരാണെന്ന് അറിയാമെന്ന് കെപിസിസി അംഗം പറഞ്ഞിട്ടുണ്ട്.
കെ.സുരേന്ദ്രന്‍റെ മരണം; അന്വേഷണം വേണമെന്ന് സിപിഎം - INTUC national general secretary
കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത തർക്കങ്ങൾ കെ.സുരേന്ദ്രനെ വേട്ടയാടിയിരുന്നുവെന്നും എം വി ജയരാജൻ പറഞ്ഞു.
കോൺഗ്രസില്‍ ആഭ്യന്തര തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കെ സുരേന്ദ്രനെ മാനസികമായി തളർത്താനുള്ള ആക്രമണത്തിന് നേതൃത്വം കൊടുത്തയാൾ വിദേശത്താണെന്നും എംവി ജയരാജൻ പറഞ്ഞു. എന്നാൽ ആ വ്യക്തിയെ ഏൽപ്പിച്ചത് ആരാണെന്ന് സമഗ്രമായ അന്വേഷണം നടത്തി കണ്ടെത്തണം. അടുത്ത തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ മേയർ സ്ഥാനത്തെ കുറിച്ച് കോൺഗ്രസിൽ തർക്കം ഉടലെടുത്തിരുന്നു. ഇത്തരം തർക്കങ്ങൾ കെ സുരേന്ദ്രനെ വേട്ടയാടിയിരുന്നുവെന്നും ഇതിൽ മനംനൊന്താണ് സുരേന്ദ്രൻ മരണപ്പെട്ടതെന്നും എം വി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.