കണ്ണൂര്‍: മുഴക്കുന്ന് ചക്കാടിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിന് സമീപത്ത് നിന്ന് വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തി. കൈമഴു, പിച്ചാത്തി, നഞ്ചക്ക്, ഏഴ് വടിവാളുകള്‍ തുടങ്ങിയ ആയുധങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ (ഒക്‌ടോബര്‍ 4) വൈകിട്ടാണ് സംഭവം.
കണ്ണൂരില്‍ വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തു - kerala news updates
ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
കണ്ണൂരില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തു
മുഴക്കുന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് പറമ്പിന് സമീപത്തെ ഓവുചാലില്‍ ചാക്കില്‍ കെട്ടി ഒളിപ്പിച്ച് വച്ച ആയുധങ്ങള്‍ കണ്ടെത്തിയത്. ആയുധങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് എസ്ഐ ഷിബു, എസ്ഐ നാസർ പൊയിലൻ, എഎസ്ഐ രാജ് നവാസ് എന്നിവരടങ്ങുന്ന സംഘമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.