കണ്ണൂർ:ആകാശ് തില്ലങ്കേരിയുടെ വീട്ടിലെ കസ്റ്റംസ് പരിശോധന പൂർത്തിയായി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചിയിലെ കസ്റ്റംസ് പ്രിവൻ്റീവ് ഓഫിസിൽ ഹാജരാകാനാണ് നിർദേശം.കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലായിരുന്നു റെയ്‌ഡ്. സ്വർണക്കടത്ത് കേസിൽ ആകാശിന്‍റെ പങ്ക് സംബന്ധിച്ച് സൂചന കസ്റ്റംസിന് ലഭിച്ചിരുന്നു. അർജ്ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമാണെന്നാണ് വിവരം. ഷുഹൈബ് വധക്കേസ് പ്രതിയായിരുന്ന ആകാശിനെ സിപിഎം പുറത്താക്കിയിരുന്നു.
ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന പൂർത്തിയായി - ആകാശ് തില്ലങ്കേരി
സ്വർണക്കടത്തിൽ ആകാശിനും പങ്കുണ്ടെന്ന സൂചനയിലാണ് പരിശോധന. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നിർദേശം നൽകിയിട്ടുണ്ട്.
ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന പൂർത്തിയായി
Last Updated : Jul 14, 2021, 10:46 AM IST