കേരളം

kerala

ETV Bharat / state

കോഴക്കേസ്; പ്രസീത അഴീക്കോടിന്‍റെ മൊഴിയെടുത്തു

അന്വേഷണത്തിന്‍റെ ഭാഗമായുള്ള കാര്യങ്ങൾ മാത്രമാണ് ചോദിച്ചറിഞ്ഞതെന്നും ഡിജിറ്റൽ തെളിവുകൾ നേരത്തെ കൈമാറിയെന്നും പ്രസീത അഴീക്കോട് ചോദ്യം ചെയ്യലിനു ശേഷം വ്യക്തമാക്കി

Crime branch records Praseetha Azhikode statement  പ്രസീത അഴീക്കോട്  സികെ ജാനുവിന് കോഴ  സികെ ജാനുവിന് കൈക്കൂലി
കോഴക്കേസ്; പ്രസീത അഴീക്കോടിന്‍റെ മൊഴിയെടുത്തു

By

Published : Jul 2, 2021, 3:15 AM IST

കണ്ണൂർ: ബിജെപിക്ക് എതിരായ കോഴ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് സംഘം പ്രസീത അഴിക്കോടിന്‍റെ മൊഴിയെടുത്തു. വയനാട് ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് മൊഴിയെടുത്തത്. കണ്ണൂർ പൊലീസ് ട്രെയിനിങ് സെന്‍ററിൽ വച്ചായിരുന്നു മൊഴിയെടുപ്പ്.

അന്വേഷണത്തിന്‍റെ ഭാഗമായുള്ള കാര്യങ്ങൾ മാത്രമാണ് ചോദിച്ചറിഞ്ഞതെന്നും ഡിജിറ്റൽ തെളിവുകൾ നേരത്തെ കൈമാറിയെന്നും പ്രസീത അഴീക്കോട് ചോദ്യം ചെയ്യലിനു ശേഷം വ്യക്തമാക്കി.

കോഴക്കേസ്; പ്രസീത അഴീക്കോടിന്‍റെ മൊഴിയെടുത്തു

കഴിഞ്ഞ ആഴ്ച പ്രസീതയുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. സി.കെ. ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ട്രഷററാണ് പ്രസീത.

സുരേന്ദ്രൻ പത്ത് ലക്ഷം രൂപ ജാനുവിന് നൽകിയെന്ന് ആരോപിച്ച് സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം ഇവര്‍ പുറത്ത് വിട്ടിരുന്നു.

അതേസമയം പ്രസീത അഴിക്കോടും ബിജെപി സംഘടന സെക്രട്ടറി എം ഗണേശനും തമ്മിലുള്ള സംഭാഷണം കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.

More read:'ജാനുവുമായി സംസാരിച്ച് പണത്തിന്‍റെ കാര്യം ധാരണയാക്കി'; എം ഗണേശന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്

ക്രൈം ബ്രാഞ്ച് സംഘത്തിന് നൽകിയ ശബ്ദരേഖയാണ് പുറത്ത് വന്നത്. സി.കെ ജാനുവുമായി സംസാരിച്ച് പണത്തിന്‍റെ കാര്യം ധാരണയാക്കിയിട്ടുണ്ട് എന്നാണ് പുറത്ത്‌ വന്ന സംഭാഷണത്തിൽ പറയുന്നത്.

സി.കെ ജാനുവിന് എൻ.ഡി.എയിലേക്ക് മടങ്ങി വരാൻ ബി.ജെ.പി പണം നൽകി എന്ന വ്യക്തമാക്കുന്നതായിരുന്നു ശബ്ദരേഖ.

Also read: പണമിടപാട് ആര്‍.എസ്.എസ് അറിവോടെ; കെ.സുരേന്ദ്രന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്

ABOUT THE AUTHOR

...view details