കേരളം

kerala

ETV Bharat / state

തലശ്ശേരിയില്‍ ഷംസീറിനെതിരെ വിമതനായി സി.ഒ.ടി നസീര്‍ - kannur

സിറ്റിംഗ് എംഎൽഎയായ എ.എൻ ഷംസീറിനെ മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനത്തിന് പിന്നാലെയാണ് സി.ഒ.ടി നസീറും മത്സരിക്കുന്നത്.

ഷംസീറിനെതിരെ വിമതനായി സി.ഒ.ടി നസീര്‍  തലശ്ശേരി  തലശ്ശേരി നിയോജക മണ്ഡലം  CPM dissident c.o. t naseer  C.O.T NASEER  Kerala assumbly election  kannur  thalassery constituency
തലശ്ശേരിയില്‍ ഷംസീറിനെതിരെ വിമതനായി സി.ഒ.ടി നസീര്‍

By

Published : Mar 4, 2021, 3:03 PM IST

കണ്ണൂര്‍:തലശ്ശേരി നിയോജക മണ്ഡലത്തിൽ സിപിഎം വിമതനായ സി ഒ ടി നസീർ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി. സിറ്റിംഗ് എംഎൽഎയായ എ.എൻ ഷംസീറിനെ മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനത്തിന് പിന്നാലെയാണ് സി.ഒ.ടി നസീറും മത്സരരംഗത്തേക്കിറങ്ങുന്നത്. നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെ ആസൂത്രകൻ ഷംസീർ ആണെന്ന് നസീർ വെളിപ്പെടുത്തിയെങ്കിലും ഷംസീറിന്‍റെ പേരിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഇതേത്തുടർന്ന് നസീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നടപടികൾ തുടരുകയാണ്. ഇതിനിടയിലാണ് നസീർ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. നസീറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിത്തുടങ്ങി.

ABOUT THE AUTHOR

...view details