അഴീക്കലിൽ സി.പി.എം-ബി ജെ പി സംഘർഷം - അഴീക്കൽ
അഞ്ച് പേർക്ക് പരിക്കേറ്റു. രണ്ട് സി.പി.എം പ്രവർത്തകർക്കും മൂന്ന് ബി ജെ പി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.
കണ്ണൂർ: അഴീക്കലിൽ സി.പി.എം-ബി ജെ പി സംഘർഷം. അഞ്ച് പേർക്ക് പരിക്കേറ്റു. രണ്ട് സി.പി.എം പ്രവർത്തകർക്കും മൂന്ന് ബി ജെ പി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. സി.പി.എം പ്രവർത്തകരായ ശ്രീഖിൽ, ശ്രീജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും ബി ജെ പി പ്രവർത്തകരായ അഖിൽ, ലിനേഷ്, ലിതിൻ എന്നിവരെ ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.അഖിലിന്‍റെ ബൈക്കും ഓട്ടോറിക്ഷയും തകർക്കുകയും ചെയ്തു. പ്രദേശത്ത് വീടുകൾക്ക് നേരെയും ആക്രമണം നടന്നു. സംഭവ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.