കേരളം

kerala

ETV Bharat / state

ഉറ്റു നോക്കി രാഷ്ട്രീയ കേരളം: മുഖ്യാതിഥി സ്റ്റാലിൻ, ശ്രദ്ധാകേന്ദ്രമായി കെ.വി തോമസ്

സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലക്ക് മറികടന്നാണ് കെ വി തോമസ് കണ്ണൂരിലേക്കെത്തുന്നത്

സിപിഎം പാര്‍ടി കോണ്‍ഗ്രസ്  കെ വി തോമസ്  എം കെ സ്റ്റാലിന്‍  party congress  cpim party congress  mk stallin
സിപിഎം പാര്‍ടി കോണ്‍ഗ്രസ്; സ്റ്റാലിനും കെ വി തോമസും ഇന്ന് സമ്മേളനവേദിയില്‍

By

Published : Apr 9, 2022, 9:04 AM IST

കണ്ണൂര്‍:നേതൃത്വത്തിന്‍റെ വിലക്കുകളെ ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെത്തും. ഫെഡറലിസത്തെകുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനാണ് സിപിഎം നേതാക്കള്‍ തോമസിനെ ക്ഷണിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാവിന് പുറമെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെത്തുന്നുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വരവിനെ വലിയ പ്രാധാന്യത്തോടെയാണ് സിപിഎം നേതൃത്വം നോക്കികാണുന്നത്. സ്റ്റാലിന്‍ ഉച്ചയോടെയാണ് സമ്മേളനനഗരിയില്‍ എത്തുന്നത്. സെമിനാറില്‍ പങ്കെടുക്കാനായി കെ.വി തോമസ് ഇന്നലെ രാത്രിയോടെ തന്നെ കണ്ണൂരില്‍ എത്തിയിരുന്നു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാറിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയും ഇന്നാണ് നടക്കുന്നത്. പുതിയ പിബി, സിസി അംഗങ്ങള്‍ ആരാകണമെന്ന ആലേചനയും ഇന്നുണ്ടാകും. കേരളത്തില്‍ നിന്ന് എം വിജയരാഘവനോ, എ കെ ബാലനോ പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന.

Also read: കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്

ABOUT THE AUTHOR

...view details