കണ്ണൂരിൽ കൊവിഡ് ബാധിതരുടെ എണ്ണം 47 ആയി - കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 47 ആയി. മൂന്നുപേര്‍ ആശുപത്രി വിട്ടു
കണ്ണൂരിൽ കൊവിഡ് ബാധിതരുടെ എണ്ണം 47ആയി
കണ്ണൂര്‍: ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയംപൊയില്‍ ആറാം മൈല്‍ സ്വദേശിയായ 23കാരനാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇദ്ദേഹം മാര്‍ച്ച് 22ന് ഇയാൾ ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 47ആയി. ഇവരില്‍ മൂന്നുപേര്‍ ആശുപത്രി വിട്ടു.