കണ്ണൂർ:ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒന്‍പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഡി.എസ്.സി ഉദ്യോഗസ്ഥരായ നാല് പേര്‍ക്കും സമ്പര്‍ക്കം മൂലം ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് ഷാര്‍ജയില്‍ നിന്നെത്തിയ കോടിയേരി സ്വദേശി 50കാരന്‍, 25ന് ഷാര്‍ജയില്‍ നിന്നെത്തിയ മുണ്ടേരി സ്വദേശി 40കാരന്‍, ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍ നിന്നെത്തിയ ചൊക്ലി സ്വദേശി 60കാരന്‍, ജൂലൈ 10ന് ദമാമില്‍ നിന്നെത്തിയ പടിയൂര്‍ സ്വദേശി 43കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 27ന് ഷാര്‍ജയില്‍ നിന്നെത്തിയ മുണ്ടേരി സ്വദേശി 30കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 24ന് എത്തിയ ചിറക്കല്‍ സ്വദേശി 32കാരന്‍, 30ന് എത്തിയ ചെമ്പിലോട് സ്വദേശി 29കാരി, ജൂലൈ അഞ്ചിന് എത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 28കാരി, 12 വയസുകാരി, ഒരു വയസുകാരന്‍, ജൂലൈ 8ന് എത്തിയ കൂത്തുപറമ്പ് സ്വദേശി 45കാരന്‍, ഹൈദരാബാദില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 1ന് എത്തിയ വേങ്ങാട് സ്വദേശികളായ 19കാരി, 16കാരന്‍, അഹമ്മദാബാദില്‍ നിന്ന് ജൂണ്‍ 27ന് എത്തിയ പാനൂര്‍ സ്വദേശി 39കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.