കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗമുക്തി നേടിയ യുവതി ഇരട്ട ആൺകുട്ടികൾക്ക് ജന്മം നൽകി. ആശുപത്രിയിലെ പതിനാലാമത്തെ സിസേറിയനാണ് ഇത്. സ്‌ത്രീരോഗ വിഭാഗം തലവൻ ഡോ. അജിന്‍റെ നേതൃത്വത്തിലാണ് സിസേറിയൻ നടന്നത്. കുട്ടികൾക്ക് യഥാക്രമം 2.25 ഉം 2.35 ഉം തൂക്കമുണ്ട്.
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി കൊവിഡ് മുക്ത - ഷാർജ
പരിയാരം ഗവ. മെഡിക്കൽ കോളജിലാണ് പ്രസവം നടന്നത്.
ജൂലൈ മാസത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് ടെസ്റ്റ് ട്യൂബ് (ഐ.വി.എഫ്) ട്രീറ്റ് മെന്‍റാണ് നൽകിയിരുന്നത്. ഷാർജയിൽ നിന്ന് വന്ന യുവതിയുടെ ആദ്യം കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ പിന്നീട് പോസിറ്റീവ് ആവുകയായിരുന്നു. പിന്നീട് ആർടി പിസിആർ ടെസ്റ്റ് ചെയ്യുകയും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അമ്മയും ഇരട്ടകുട്ടികളും സുഖം പ്രാപിച്ചു വരുന്നതായി ഡോക്‌ടർമാർ അറിയിച്ചു. ഇതുവരെ അൻപതു ഗർഭിണികളാണ് കൊവിഡ് ബാധിച്ച് പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. കേരളത്തിൽ ആദ്യമായാണ് ഒരു ആശുപത്രിയിൽ കൊവിഡ് പടർന്ന് പിടിച്ചതിനു ശേഷം ഇത്രയും ഗർഭിണികൾ ചികിത്സ തേടിയെത്തിയത്.