കണ്ണൂർ: ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളത്ത് കൊവിഡ് പിടിമുറുക്കുന്നു. സമ്പർക്കത്തിലൂടെ രോഗികളുടെ എണ്ണം വർധിക്കുന്നതോടെ പൊലീസും ആരോഗ്യ പ്രവർത്തകരും ജാഗ്രത ശക്തമാക്കി. ഫാമിന്‍റെ വിവിധ മേഖലകളിൽ രോഗികളുടെ എണ്ണം കൂടുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് താരതമ്യേന രോഗബാധ കുറവായിരുന്ന ആറളത്ത് വളരെ പെട്ടെന്നാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. രോഗം പടർന്നിട്ടും ജനങ്ങൾ അതിന്‍റെ ഗൗരവം മനസിലാക്കാതായതോടെ ആരോഗ്യ പ്രവർത്തകരും പൊലീസും കടുത്ത ജാഗ്രതാ നിർദ്ദേശവുമായി രംഗത്തിറങ്ങുകയായിരുന്നു.
ആറളത്ത് കൊവിഡ് പിടിമുറുക്കുന്നു; ജാഗ്രത ശക്തം - കൊവിഡ് വാര്‍ത്ത
സമ്പർക്കത്തിലൂടെ രോഗികളുടെ എണ്ണം വർധിക്കുന്നതോടെ പൊലീസും ആരോഗ്യ പ്രവർത്തകരും ജാഗ്രത ശക്തമാക്കി. ഫാമിന്‍റെ വിവിധ മേഖലകളിൽ രോഗികളുടെ എണ്ണം കൂടുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ആറളത്തും കൊവിഡ് പിടിമുറുക്കുന്നു; ജാഗ്രതം ശക്തം
വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ആന്‍റിജൻ പരിശോധന നടത്തി വരികയാണ്. മൂന്ന്, ആറ്, പതിനഞ്ച് വാർഡുകളിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ സെക്കന്‍ഡറി കോൺടാക്ടിലുള്ളവരും പരിശോധനക്ക് വിധേയരായി. കാര്യങ്ങൾ ആശങ്കാജനകമാണെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി ജോർജ് ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിച്ച് പൊലീസിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിർദ്ദേശങ്ങളോട് ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ ഫലം സമൂഹ വ്യാപനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Aug 21, 2020, 10:54 PM IST