കണ്ണൂർ: കൊവിഡ് ബാധിച്ചു മരിച്ച മാഹി സ്വദേശിയുടെ ഖബറടക്കം പരിയാരം കോരൻപീഠികയിലെ ജുമാ മസ്‌ജിദ് ഖബർസ്ഥാനിയിൽ കനത്തസുരക്ഷാ സന്നാഹത്തോടെ നടന്നു. ഇന്ന് രാവിലെയോടെയാണ് ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി പി. മെഹറൂഫ് (71) മരിച്ചത്.
കൊവിഡ് ബാധിച്ചു മരിച്ച മാഹി സ്വദേശിയുടെ മൃതദേഹം ഖബറടക്കി - death
പരിയാരം ജുമാ മസ്‌ജിദ് ഭാരവാഹികൾ ഭരണകൂടത്തിൻ്റെ നിർദേശ പ്രകാരം 10 അടി താഴ്ച്ചയുള്ള കുഴി എടുത്താണ് ഖബറടക്കിയത്
പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിലുള്ള മൃതദേഹം മാഹി വരെ എത്തിക്കുന്ന കാര്യത്തിലുള്ള ബുദ്ധിമുട്ടും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും കണക്കിലെടുത്ത് പരിയാരം ജുമാ മസ്‌ജിദിൽ ഖബറടക്കുകയായിരുന്നു. കണ്ണൂർ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ശവ സംസ്‌കാരത്തിനുള്ള നിർദേശങ്ങൾ നൽകി. പരിയാരം ജുമാ മസ്‌ജിദിൻ്റെ ഭാരവാഹികൾ ഭരണകൂടത്തിൻ്റെ നിർദേശ പ്രകാരം 10 അടി താഴ്ച്ചയുള്ള കുഴി എടുത്താണ് ഖബറടക്കിയത്. തളിപ്പറമ്പ് ഡിവൈഎസ്‌പി രത്‌നകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസിൻ്റെയും മാഹിയിൽ നിന്നുള്ള പൊലീസിൻ്റെയും കനത്ത സുരക്ഷയിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. അഞ്ചുമണിയോടുകൂടെയാണ് മൃതദേഹം ഖബറടക്കിയത്.