സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു - സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു
11:16 July 16
നിരീക്ഷണ കാലാവധി കഴിഞ്ഞതിന് ശേഷമാണ് ഇയാൾ മരിച്ചത്
കണ്ണൂർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. കിഴക്കേടത്ത് മീത്തൽ സലീഖ് (24) ആണ് മരിച്ചത്. ഈ മാസം പതിമൂന്നാം തീയതി മരിച്ച ഇയാൾക്ക് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. മേയ് അവസാനം അഹമ്മദാബാദിൽ നിന്നെത്തിയ സലീഖ് നിരീക്ഷണ കാലാവധി കഴിഞ്ഞതിന് ശേഷമാണ് മരിച്ചത്. പനിയും വയറിളക്കവും ഉണ്ടായിരുന്നതിനാൽ മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മേക്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ കീഴിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 28 ദിവസം വരെ ആരോഗ്യ വകുപ്പ് ഇയാളെ നിരീക്ഷിച്ചു. ഇതിന് ശേഷം രോഗലക്ഷണങ്ങൾ ഉണ്ടായപ്പോൾ ഹോമിയോ ചികിത്സ നടത്തുകയും, വീട്ടിൽ വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആരോഗ്യ വകുപ്പിനെ അറിയിക്കാതെ ചികിത്സ നടത്തിയ ഹോമിയോ ഡോക്‌ടറെക്കുറിച്ചും അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.