കണ്ണൂർ:കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി കെ മുഹമ്മദിന്‍റെ (70) സംസ്കാര ചടങ്ങുകൾ നടന്നു. ഇരിട്ടി ടൗൺ ജുമുഅ മസ്ജിദിലാണ് കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള സംസ്കാര ചടങ്ങുകൾ നടന്നത്. ഉച്ചയോടെ പരിയാരത്തെ ആശുപത്രി മോർച്ചറിയിൽ നിന്നും മൃതദേഹം ഇരിട്ടിയിലേക്ക് കൊണ്ടുപോയി.
ഇന്നലെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇരിട്ടിയിലെ വീട്ടിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം കണ്ണൂർ ഗവണ്മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹവും മറ്റ് നാല് പേരും മെയ് 22-നാണ് മസ്കറ്റിൽ നിന്നാണ് നാട്ടിലേക്ക് എത്തിയത്. ഇദ്ദേഹത്തിന്‍റെ മകന് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ ചികിത്സയിലാണ്.