കണ്ണൂർ: കൊവിഡ് സ്ഥിരീകരിച്ച മഞ്ചേശ്വരം സ്വദേശിനി 108 ആംബുലൻസിൽ പ്രസവിച്ചു. കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് പ്രസവം. കാസർകോട് ജില്ല ആശുപത്രിയിൽ ആൻ്റിജൻ പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിക്ക് കൊവിഡ് സ്ഥിരീകച്ചത്.
കൊവിഡ് സ്ഥിരീകരിച്ച മഞ്ചേശ്വരം സ്വദേശി ആംബുലൻസിൽ പ്രസവിച്ചു - ആംബുലൻസിൽ പ്രസവിച്ചു
തീവ്രപരിചരണം ആവശ്യമുള്ള കൊവിഡ് രോഗികളെ പരിശോധിക്കാൻ ജില്ലയിൽ സംവിധാനമില്ലാത്തതിനാൽ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് യുവതിയെ അയക്കുകയായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച മഞ്ചേശ്വരം സ്വദേശി ആംബുലൻസിൽ പ്രസവിച്ചു
തീവ്രപരിചരണം ആവശ്യമുള്ള കൊവിഡ് രോഗികളെ പരിശോധിക്കാൻ ജില്ലയിൽ സംവിധാനമില്ലാത്തതിനാൽ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് യുവതിയെ അയക്കുകയായിരുന്നു. ഇതേതുടർന്ന് 108 ആംബുലൻസിൽ ഒരു നഴ്സിനേയും ഒപ്പം നിർത്തിയാണ് പരിയാരത്തേക്ക് യാത്ര ആരംഭിച്ചത്. അൽപസമയം കഴിഞ്ഞ് യുവതിക്ക് വേദന അനുഭവപ്പെടുകയും ആംബുലൻസിൽ പ്രസവിക്കുകയുമായിരുന്നു. ഗർഭിണിയെ പരിചരിച്ച ആംബുലൻസ് ജീവനക്കാരെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതരാണ്.