കേരളം

kerala

ETV Bharat / state

ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 40235 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 39598 എണ്ണത്തിന്‍റെ ഫലം വന്നു. 637 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

കണ്ണൂര്‍  covid  covid confirmed  കൊവിഡ്  രോഗബാധ
ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 12, 2020, 8:57 PM IST

കണ്ണൂർ: ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ വിദേശത്ത് നിന്നും ഒന്‍പതു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. താണ സ്വദേശി 27കാരി, കോട്ടയം മലബാര്‍ സ്വദേശി 28കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 36കാരന്‍, ഇരിട്ടി സ്വദേശി 25കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. പാനൂര്‍ സ്വദേശി 36കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 27കാരന്‍, ഇരിട്ടി സ്വദേശി എട്ടു വയസ്സുകാരന്‍, ചൊക്ലി സ്വദേശി 32കാരന്‍, കരിവെള്ളൂര്‍ പെരളം സ്വദേശി 27കാരന്‍, തില്ലങ്കേരി സ്വദേശി 37കാരന്‍, കേളകം സ്വദേശികളായ 25കാരന്‍, ഇരിട്ടി സ്വദേശി 23കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്.

പരിയാരം സ്വദേശി 24കാരന്‍, കൊളച്ചേരി സ്വദേശി 76കാരന്‍ (മരണപ്പെട്ടു), അഴീക്കോട് സ്വദേശി 75കാരി, ഇരിട്ടി സ്വദേശികളായ 63കാരന്‍, 60കാരി, 19കാരന്‍, പായം സ്വദേശികളായ നാലു വയസ്സുകാരന്‍, 30കാരി, കാങ്കോല്‍ ആലപ്പടമ്പ സ്വദേശികളായ 39കാരന്‍, രണ്ടു വയസുകാരി, തളിപ്പറമ്പ പാലയാട് സ്വദേശി 22കാരന്‍, ഏഴാം മൈല്‍ സ്വദേശി 31കാരി, പാപ്പിനിശ്ശേരി സ്വദേശി 35കാരി, കല്ല്യാശ്ശേരി സ്വദേശികളായ 70കാരി (മരണപ്പെട്ടു), 53കാരി, കതിരൂര്‍ സ്വദേശി 52കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കൂടാളി സ്വദേശി 28കാരനായ ഡോക്ടര്‍, മയ്യില്‍ സ്വദേശി 34കാരിയായ സ്റ്റാഫ് നഴ്സ് എന്നീ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1805 ആയി.ഇതില്‍ 1362 പേര്‍ രോഗമുക്തി നേടി. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 8927 പേരാണ്.

ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍‍ 77 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 140 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 20 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 11 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 6 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 148 പേരും ഹോം ഐസൊലേഷനില്‍ അഞ്ച് പേരും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തലശ്ശേരിയില്‍ ഒരാളും വീടുകളില്‍ 8494 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 40235 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 39598 എണ്ണത്തിന്‍റെ ഫലം വന്നു. 637 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details