കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് സ്ഥിരീകരിച്ചു

മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഡി.എസ്.സി ഉദ്യാഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് പോസിറ്റീവായ കേസുകളുടെ എണ്ണം 1,774 ആയി.

covid confirmed  Kannur  കണ്ണൂര്‍  കൊവിഡ് സ്ഥിരീകരിച്ചു  രോഗബാധ
കണ്ണൂരില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 11, 2020, 9:51 PM IST

കണ്ണൂർ:ജില്ലയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഡി.എസ്.സി ഉദ്യാഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് പോസിറ്റീവായ കേസുകളുടെ എണ്ണം 1,774 ആയി. ഇവരില്‍ ഇന്ന് ഡിസ്ചാര്‍ജായ 24 പേര്‍ ഉള്‍പ്പെടെ 1299 പേര്‍ രോഗമുക്തി നേടി. ഒന്‍പത് പേര്‍ മരണപ്പെട്ടു. ബാക്കി 466 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

കുറ്റിയാട്ടൂര്‍ സ്വദേശി 34കാരി, ഒമ്പത് വയസുകാരി, ഏഴോം സ്വദേശി 24കാരി, കാങ്കോല്‍ ആലപ്പടമ്പ സ്വദേശി നാല് വയസുകാരന്‍, പെരളശ്ശേരി സ്വദേശി 73കാരന്‍, കടന്നപ്പള്ളി സ്വദേശി 28കാരന്‍, പരിയാരം സ്വദേശി 17കാരന്‍, അയ്യന്‍കുന്ന് സ്വദേശി 72കാരന്‍, കിണവക്കല്‍ സ്വദേശികളായ 17കാരന്‍, 40കാരി, 39കാരി, 15കാരന്‍, കോളയാട് സ്വദേശി 42കാരന്‍, ചിറ്റാരിപ്പറമ്പ സ്വദേശി 53കാരന്‍, പിണറായി സ്വദേശി 32കാരി, ചിറക്കല്‍ സ്വദേശികളായ 28കാരി, അഞ്ച് വയസ്സുകാരന്‍, പായം സ്വദേശികളായ 34കാരന്‍, 60കാരി, പാട്യം സ്വദേശി 49കാരി, അഴീക്കോട് സ്വദേശി 59കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 44കാരി, നഴ്‌സിംഗ് അസിസ്റ്റന്‍റ് പട്ടുവം സ്വദേശി 40കാരി, പാനൂര്‍ സിഎച്ച്‌സിയിലെ സ്റ്റാഫ് നഴ്‌സ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി 29കാരി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. കണ്ണൂര്‍ മിലിറ്ററി ആശുപത്രിയിലെ ആംബുലന്‍സ് അസിസ്റ്റന്‍റ് ആന്ധ്രപ്രദേശ് സ്വദേശി 27കാരനും രോഗബാധയുണ്ടായി.

ജൂലൈ 19ന് ദുബൈയില്‍ നിന്ന് ഫ്‌ളൈദുബൈ വിമാനത്തില്‍ കണ്ണൂരിലെത്തിയ തലശ്ശേരി സ്വദേശി 50കാരന്‍, മൈസൂരുവില്‍ നിന്ന് ജൂലൈ 30ന് എത്തിയ കുന്നോത്തുപറമ്പ് സ്വദേശികളായ 49കാരന്‍, 60കാരന്‍, ബെംഗളൂരുവില്‍ നിന്ന് ഓഗസ്റ്റ് മൂന്നിന് എത്തിയ ചെമ്പിലോട് സ്വദേശി 38കാരന്‍, എട്ടിന് എത്തിയ ആറളം സ്വദേശി 40കാരന്‍ എന്നിവരാണ് പുറത്ത് നിന്നും എത്തിയവര്‍. ജില്ലയില്‍ നിന്ന് ഇതുവരെ 38,777 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 38,024 എണ്ണത്തിന്റെ ഫലം വന്നു. 573 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details