കേരളം

kerala

ETV Bharat / state

ചെറുപുഴ സ്വദേശിയായ ശാസ്ത്രജ്ഞൻ കൊവിഡ് ബാധിച്ച് മരിച്ചു

ചാമോലി പ്രകൃതി ദുരന്തത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ശാസ്ത്രജ്ഞന്മാരെ നയിച്ചിരുന്നത് ഡോ.റിനോജ് ആയിരുന്നു.

Cherupuzha  scientist  kannur  ചാമോലി പ്രകൃതി ദുരന്തം  ശാസ്ത്രജ്ഞൻ കൊവിഡ് ബാധിച്ച് മരിച്ചു  ശാസ്ത്രജ്ഞൻ  കൊവിഡ് ബാധിച്ച് മരിച്ചു
ചെറുപുഴ സ്വദേശിയായ ശാസ്ത്രജ്ഞൻ കൊവിഡ് ബാധിച്ച് മരിച്ചു

By

Published : Apr 22, 2021, 10:00 PM IST

കണ്ണൂർ: ചെറുപുഴ സ്വദേശിയായ ശാസ്ത്രജ്ഞൻ കൊവിഡ് ബാധിച്ച് മരിച്ചു. റൂർക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ ശാസ്ത്രജ്ഞനായ ഡോ. റിനോജ് ജെ തയ്യിൽ (53) ആണ് ഋഷികേശ് എയിംസിൽ വെച്ച് മരിച്ചത്. പത്ത് ദിവസമായി വെന്‍റിലേറ്ററിലായിരുന്നു. ചാമോലി പ്രകൃതി ദുരന്തത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ശാസ്ത്രജ്ഞന്മാരെ നയിച്ചിരുന്നത് ഡോ. റിനോജ് ആയിരുന്നു. ജോലിക്കിടയിലാണ് കൊവിഡ് ബാധിതനായത്.

ചെറുപുഴയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവും പയ്യന്നൂർ കോളേജ് സെക്രട്ടറിയുമായ തയ്യിൽ ജോൺ ജോസഫ്- കുട്ടിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിൻസ് (അധ്യാപിക,മോണ്ട് ഫോർട്ട്‌ സ്കൂൾ, റൂർക്കി). മക്കൾ: ഷോൺ (ബി.ടെക് ബിരുദധാരി), റയാൻ (വിദ്യാർഥി, മോണ്ട് ഫോർട്ട്‌ സ്കൂൾ, റൂർക്കി). സഹോദരൻ റിജോ.

ABOUT THE AUTHOR

...view details