കണ്ണൂർ:തന്റെ നേർക്കുണ്ടായ ആക്രമണത്തിന് പിന്നിൽ തലശ്ശേരിയിലെ ജനപ്രതിനിധികൾക്കും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും പങ്കുണ്ടെന്ന് സിഒടി നസീർ.
ആക്രമണത്തിന് പിന്നിൽ ഉന്നതർ: സിഒടി നസീർ - Thalassery
അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും സിഒടി നസീർ
തെരഞ്ഞെടുപ്പിൽ മത്സരിച്ചതും മുൻസിപ്പൽ സ്റ്റേഡിയം സംബന്ധിച്ച അഴിമതി പുറത്ത് കൊണ്ടുവന്നതിലെ വിരോധവുമാണ് ആക്രമണത്തിന് കാരണമെന്നും നസീർ പറഞ്ഞു. തലശ്ശേരി ഗുഡ്ഷെഡ് റോഡിലെ വസതിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന് ശേഷം തലശ്ശേരിയിലെ ജനപ്രതിനിധി തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍ സംതൃപ്തിയുണ്ട്. പൂര്‍ണമായും അക്രമത്തിന് പ്രേരിപ്പിച്ചവരില്‍ ഉന്നതരുണ്ടെന്നും അവരുടെ ഗൂഢാലോചന കൂടെ പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സിഒടി നസീര്‍ പറഞ്ഞു.