കേരളം

kerala

ETV Bharat / state

കൊറോണ പരിശോധനാഫലം നെഗറ്റീവ്; ഒരാളെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാഥിയെയാണ് ഡിസ്ചാര്‍ജ് ചെയ്തത്

corona at kannur  കൊറോണ പരിശോധനാഫലം നെഗറ്റീവ്  സംസ്ഥാനത്ത് കൊറോണ ബാധ  കൊറോണ  കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്  ഐസൊലേഷന്‍ വാര്‍ഡ് ജില്ല കലക്ടര്‍ അറിയിച്ചു. corona at kerala
കൊറോണ പരിശോധനാഫലം നെഗറ്റീവ്; ഒരാളെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു

By

Published : Feb 6, 2020, 9:28 AM IST

കണ്ണൂർ:പരിശോധനയില്‍ കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ഒരാളെ വിട്ടയച്ചു. സംശയാസ്പദമായ ലക്ഷണങ്ങളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാഥിയെയാണ് പരിശോധനാഫലം നെഗറ്റീവായതിനാൽ ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ ജില്ലയില്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടായി ചുരുങ്ങി.

ചൈനയുള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 12 പേര്‍ പുതുതായി ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ നിന്ന് ഒരാളുടെ സാമ്പിള്‍ കൂടി പരിശോധനക്കായി ലാബിലേക്കയച്ചിരിക്കുകയാണ്. ആശുപത്രിയിലും വീട്ടിലുമായി 168 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതിനിടെ കൊറോണ വൈറബാധയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details