കണ്ണൂർ: ധർമടം മണ്ഡലത്തിൽ കെ സുധാകരന്‍ മത്സരിക്കാത്തതില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്‌ത് കോൺഗ്രസ് പ്രാദേശിക നേതാവ്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ചിറക്കുനി പാലയാട്ടെ പി.ടി. സനൽകുമാറാണ് തല മുണ്ഡനം ചെയ്‌തത്.
ധർമടത്ത് കെ. സുധാകരനില്ല; തല മൊട്ടയടിച്ച് പ്രവർത്തകൻ; ഉഷ്ണകാലത്ത് മൊട്ടയടിക്കുന്നത് നല്ലതെന്ന് സുധാകരന്‍ - കെ. സുധാകരൻ വാർത്ത
ഉഷ്‌ണകാലമല്ലേ മൊട്ടയടിച്ചോളൂ എന്നായിരുന്നു നേതാവ് സാന്ത്വനപ്പെടുത്തിയതെന്ന് സനൽകുമാർ
കെ. സുധാകരൻ ധർമടത്ത് മത്സരിക്കില്ല; തല മൊട്ടയടിച്ച് പ്രവർത്തകൻ
വ്യാഴാഴ്‌ച രാവിലെ മുതൽ സനൽകുമാറും സഹപ്രവർത്തകരും കെ. സുധാകരൻ്റെ തോട്ടടയിലെ വീട്ടിൽ എത്തിയിരുന്നു . ധർമടത്തേക്ക് വരില്ലെങ്കിൽ മൊട്ടയടിക്കുമെന്ന് ഇവർ കെ സുധാകരനെ അറിയിച്ചു. എന്നാല്‍ ഉഷ്‌ണകാലമല്ലേ മൊട്ടയടിച്ചോളൂ എന്നായിരുന്നു സുധാകരന്‍റെ മറുപടി.നേതാവ് സാന്ത്വനപ്പെടുത്തിയതായും സനൽകുമാർ പറഞ്ഞു.
Last Updated : Mar 19, 2021, 10:26 PM IST