കേരളം

kerala

ETV Bharat / state

കണ്ണൂരിൽ വിമത സ്ഥാനാര്‍ഥികളെ പുറത്താക്കി കോൺഗ്രസ് - കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ കോർപ്പറേഷനിലെ വിമത സ്ഥാനാർഥികളെയാണ് പുറത്താക്കിയത്

കണ്ണൂർ  കണ്ണൂർ വാർത്തകൾ  കണ്ണൂർ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് വാർത്തകൾ  വിമത സ്ഥാനാർത്ഥികൾ  കോൺഗ്രസ്  അച്ചടക്ക നടപടി  congress suspended rebel candidates in kannu  congress  rebel candidates  candidates in kannur  kannur election  election  election news  kannur election  കണ്ണൂർ കോർപ്പറേഷൻ  kannur corporation
കണ്ണൂരിൽ വിമത സ്ഥാനാർത്ഥികളെ പുറത്താക്കി കോൺഗ്രസ്

By

Published : Dec 1, 2020, 12:15 PM IST

കണ്ണൂർ: കണ്ണൂരിൽ വിമത സ്ഥാനാർഥികളെയും ഭാരവാഹികളെയും കോൺഗ്രസിൽ നിന്ന് പുറത്താക്കി. കണ്ണൂർ കോർപ്പറേഷനിലെ വിമത സ്ഥാനാർഥികൾക്കെതിരെയാണ് കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചത്. കാനത്തൂർ ഡിവിഷനിൽ മത്സരിക്കുന്ന കെ സുരേശൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ. അനീഷ് കുമാർ, താളിക്കാവ് ഡിവിഷനിൽ ശ്യാമള പാറക്കണ്ടി, തായത്തെരു ഡിവിഷനിൽ എം.കെ റഷീദ്, പി.ടി പ്രമോദ് തെക്കി ബസാർ ഡിവിഷനിൽ പി.സി അശോക് കുമാർ എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയാണ് ഇക്കാര്യം അറിയിച്ചത്.

ABOUT THE AUTHOR

...view details