കണ്ണൂര്‍: സി.പി.എം തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ സമരം അനാവശ്യമാണെന്ന ആരോപണവുമായി ചെയർപേഴ്‌സണ്‍ മുർഷിദ കൊങ്ങായി. കൊവിഡ് കാലത്ത് ഇത്രയധികം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒന്നും നടത്തിയില്ലെന്ന വ്യാജേന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പാര്‍ട്ടി സമരം നടത്തിയതെന്നും അവര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ നല്ല പ്രവർത്തനമാണ് നഗരസഭാ ചെയ്തുവരുന്നത്. ഇക്കാരണത്താല്‍, കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കേസുകള്‍ വളരെ കുറവാണെന്നും ചെയർപേഴ്‌സണ്‍ പറഞ്ഞു.
തളിപ്പറമ്പ് നഗരസഭയ്ക്കെതിരായ സി.പി.എം സമരം അനാവശ്യമെന്ന് ചെയർപേഴ്‌സണ്‍
കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ നല്ല പ്രവർത്തനം നഗരസഭാ ചെയ്തുവരുന്നതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കേസുകള്‍ കുറഞ്ഞതെന്നും ഈ സാഹചര്യത്തിലാണ് സി.പി.എം സമരം നടത്തിയതെന്നും ചെയർപേഴ്‌സണ്‍ പറഞ്ഞു.
തളിപ്പറമ്പ് നഗരസഭയ്ക്കെതിരായ സി.പി.എം സമരം അനാവശ്യമെന്ന് ചെയർപേഴ്‌സണ്‍
ALSO READ:ലോകത്ത് ആദ്യമായി മനുഷ്യനില്‍ 'എച്ച് 10 എൻ 3' വൈറസ് ബാധ; സ്ഥിരീകരിച്ചത് ചൈനയില്‍
ടെലി മെഡിസിൻ, ഹെൽപ് ഡെസ്ക് സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മഴക്കാല ശുചീകരണപ്രവർത്തനങ്ങളും നഗരസഭയുടെ വിവിധ വാർഡുകളിൽ നടന്നു വരുന്നു. ജൂൺ അഞ്ചിന് വിവിധ പരിപാടികളും ഡ്രൈ ഡേ അടക്കം നടത്തുവാനുള്ള തീരുമാനവും എടുത്തു വരികയാണ്. ഇത്രയും പ്രതിരോധ പ്രവർത്തങ്ങൾ നടത്തിയിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എം സമരം നടത്തിയതെന്നും മുർഷിദ കൊങ്ങായി പറഞ്ഞു.