കണ്ണൂർ:കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് നിർമിച്ച കെയർ ഹോം പദ്ധതി പ്രകാരമുള്ള വീടിന്‍റെ താക്കോൽ നാദാപുരം എംഎൽഎ ഇ കെ വിജയൻ കൈമാറി. മരുതോങ്കരയിലെ സജയന്‍റെ കുടുംബത്തിനാണ് വീട് നൽകിയത്. സഹകരണ വകുപ്പിന്‍റെ കെയർ ഹോം പദ്ധതിയിലൂടെ നൂറ് കണക്കിന് വീടുകളാണ് നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിരിക്കുന്നത്.
സജയനും കുടുംബത്തിനും വീടൊരുക്കി കെയര്‍ ഹോം - പുനർനിർമ്മാണം
സഹകരണ വകുപ്പിന്‍റെ കെയർ ഹോം പദ്ധതിയിലൂടെ നൂറ് കണക്കിന് വീടുകളാണ് നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിരിക്കുന്നത്.
പ്രളയത്തില്‍ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നൽകുന്ന സഹകരണ ബാങ്കുകളുടെ കെയർ ഹോം പദ്ധതി ഏറെ മാതൃകാപരമാണെന്ന് ഇ കെ വിജയൻ എംഎൽഎ പറഞ്ഞു. പരിപാടിയിൽ ബാങ്ക് പ്രസിഡന്‍റ് കെ കൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥലത്തിന്‍റെ രേഖകൾ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിച്ച് കൊണ്ടാണ് സജയന് വീട് നിർമിച്ച് നൽകിയിരിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്‍റ് പറഞ്ഞു. ബാങ്ക് സെക്രട്ടറി പി പി ദയാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. വീടിന് ബാങ്ക് ഏർപ്പെടുത്തിയ എട്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി അസിസ്റ്റന്‍റ് രജിസ്ട്രാര്‍ എ കെ അഗസ്‌തി കൈമാറി. കെ സജിത്ത്, കെ എം സതി, സി പി ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.