കേരളം

kerala

ETV Bharat / state

വിദ്യാര്‍ഥികള്‍ക്ക്  സ്വയം തൊഴിൽ പദ്ധതിയുമായി ബഡ്സ് സ്കൂൾ - ബഡ്സ് സ്കൂൾ

വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച സോപ്പിന്‍റെ  വിൽപ്പനോൽഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സജിത്താണ് നിര്‍വ്വഹിച്ചു

വിദ്യാര്‍ഥികള്‍ക്ക്  സ്വയം തൊഴിൽ പദ്ധതിയുമായി ബഡ്സ് സ്കൂൾ

By

Published : Jul 24, 2019, 4:44 AM IST

കണ്ണൂര്‍: കണ്ണൂര്‍ തൊട്ടിൽപ്പാലം കാവിലംപാറ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വയം തൊഴിലിന്‍റെ പാഠങ്ങള്‍ നുകര്‍ന്ന് നല്‍കി സ്കൂള്‍ അധികൃതര്‍. സോപ്പ് നിര്‍മ്മാണം പോലുള്ള സ്വയം തൊഴിലിന്‍റെ പരിശീലനമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. ഇതിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച സോപ്പിന്‍റെ വിൽപ്പനോൽഘാടനം നടന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സജിത്താണ് ഉദ്ഘാടനം നടത്തിയത്. പഞ്ചായത്ത് അംഗം സൂപ്പീ മണക്കര, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി.സുരേന്ദ്രൻ മാസ്റ്റർ എന്നിവർ ആദ്യ വിൽപ്പനയിൽ സോപ്പ് ഏറ്റുവാങ്ങി.

വിദ്യാര്‍ഥികള്‍ക്ക് സ്വയം തൊഴിൽ പദ്ധതിയുമായി ബഡ്സ് സ്കൂൾ

ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് നിർമ്മിക്കുന്ന സോപ്പിന് വിപണിയിൽ നല്ല പ്രതികരണം ലഭിക്കുമെന്നും, ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളുടെ സ്വയം തൊഴിലിലൂടെ വരുമാനം കണ്ടെത്തുന്നതിനായുള്ള പരിശ്രമത്തിന് സമൂഹത്തിന്‍റെ പിൻതുണ ലഭിക്കുമെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മാ ജോർജ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്‍റ് പി.പി.ചന്ദ്രൻ, പഞ്ചായത്ത് സിക്രട്ടറി എം.പി റജുലാൽ, തുടങ്ങിയവരും വില്‍പനോല്‍ഘാടനത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details