ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് - private bill
ശബരിമല വിഷയത്തില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
ബിജെപി
കണ്ണൂര്‍: ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കണ്ണൂരില്‍ ചേരും. മാരാര്‍ജി ഭവനില്‍ നടക്കുന്ന യോഗം രാവിലെ 11.30 ന് അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറിമാർ മുതലുള്ള നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുക. അഖിലേന്ത്യ സെക്രട്ടറി ബി എല്‍ സന്തോഷ്, നളിന്‍ കുമാര്‍ കട്ടീല്‍ എം പി തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. ശബരിമല വിഷയത്തില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.