കണ്ണൂർ:അഴീക്കോട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങൾ മുൻനിർത്തി അഴിക്കോട് മണ്ഡലത്തിൽ കെ.വി. സുമേഷ് പ്രചാരണം ആരംഭിച്ചു. ഔദ്യോഗിക പ്രഖ്യാപന ദിവസം തന്നെ പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ സുമേഷ്.
അഴീക്കോട് തെരഞ്ഞെടുപ്പ് ചൂടേറ്റി എൽഡിഎഫ് പ്രചാരണം
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ ഇരുന്നത് നേട്ടമാവുമെന്നാണ് സുമേഷ് കരുതുന്നത്
ആഴിക്കോടിൽ തെരഞ്ഞെടുപ്പ് ചൂടേറ്റി എൽഡിഎഫ് പ്രചാരണം
കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ വികസന മുരടിപ്പാണ് ഉണ്ടായതെന്നും അഞ്ച് വർഷം ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങൾ മണ്ഡലത്തിൽ എത്തിക്കാൻ നിലവിലെ എംഎൽഎക്ക് സാധിച്ചില്ലെന്നും മണ്ഡലം തിരിച്ച് പിടിക്കുമെന്നും സുമേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ ഇരുന്നത് നേട്ടമാവുമെന്നാണ് സുമേഷ് കരുതുന്നത്.
Last Updated : Mar 10, 2021, 8:20 PM IST