കണ്ണൂർ:എംബിബിഎസ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുകയാണ് അസ്‌ന. ആറാം വയസ്സിൽ ബോംബാക്രമണത്തിൽ കാലു നഷ്ടപ്പെട്ട അസ്‌ന കഠിനാധ്വാനത്തിലൂടെയാണ് എംബിബിഎസ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നത്. കണ്ണൂർ ചെറുവാഞ്ചേരിയിലെ പാട്യം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് അസ്‌ന ഡോക്ടറായി ചുമതലയേറ്റത്.
ബോംബാക്രമണത്തിൽ കാല് നഷ്ടപ്പെട്ട സ്വന്തം നാട്ടില്‍ ഡോക്‌ടറായി ചുമതലയേറ്റ് അസ്‌ന
ആറാം വയസ്സിൽ ബോംബാക്രമണത്തിൽ കാലു നഷ്ടപ്പെട്ട അസ്‌ന കഠിനാധ്വാനത്തിലൂടെയാണ് എംബിബിഎസ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നത്
ആറാം വയസ്സിൽ ബോംബാക്രമണത്തിൽ കാലു നഷ്ടപ്പെട്ട അസ്‌ന ഡോക്‌ടറായി ചുമതലയേറ്റു
2000 നവംബർ 27ന് വീട്ടുമുറ്റത്ത് കളിക്കുമ്പോളുണ്ടായ ബോംബേറിലാണ് അസ്‌നക്ക് വലതുകാൽ നഷ്ടപ്പെട്ടത്. ഈ അപകടം നടക്കുമ്പോൾ ആറുവയസ് മാത്രമായിരുന്നു അസ്‌നയുടെ പ്രായം.അപേക്ഷകർക്കിടയിൽ ഒന്നാം സ്ഥാനം നേടി കൊണ്ടാണ് അസ്‌ന ഡോക്ടറായി ചുമതലയേല്‍ക്കുന്നത്. ആറാം വയസിൽ അക്രമകാരികളുടെ ബോംബു പതിച്ചപ്പോൾ ചിതറിപ്പോയി എന്ന് എല്ലാവരും കരുതിയ ജീവിതമാണ് കഠിനാധ്വാനത്തിലൂടെ അസ്‌ന മെനഞ്ഞെടുക്കുന്നത്.
Last Updated : Feb 5, 2020, 3:22 PM IST